Sports

29 സെക്കന്റില്‍ വെട്ടിയിട്ടത് 75 കൈതച്ചക്ക, അതും സാഹസികമായി; സെയ്തലവി വീണ്ടും ഗിന്നസ് റെക്കോര്‍ഡിലേക്ക് 

29 സെക്കന്റില്‍ 61 എണ്ണം മുറിച്ച ഇന്തോനേഷ്യക്കാരന്റെ റെക്കോര്‍ഡ് ആണ് സെയ്തലവി തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

എടപ്പാള്‍: 29 സെക്കന്റില്‍ മുറിച്ചത് 75 കൈതച്ചക്ക. അതും അതിസാഹസികമായി. ആനക്കരയിലെ ഗിന്നസ് സെയ്തലവി വീണ്ടും ഗിന്നസ് ബുക്കിലേക്ക്. 

29 സെക്കന്റില്‍ 61 എണ്ണം മുറിച്ച ഇന്തോനേഷ്യക്കാരന്റെ റെക്കോര്‍ഡ് ആണ് സെയ്തലവി തകര്‍ത്തത്. കൈതച്ചക്ക തലയില്‍ വെച്ച് നിരന്നിരുന്നത് 75 പേര്‍. വാളുകൊണ്ട് സെയ്തലവി അവരുടെ തലയുടെ മുകളിലിരിക്കുന്ന കൈതച്ചക്കള്‍ വെട്ടി. 

കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്ക് അടിയില്‍ കിടന്ന് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത് നേരത്തെ സെയ്തലവി ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. 883 കിലോ തൂക്കം വരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്ക് ഇടയിലാണ് അന്ന് സെയ്തലവി കിടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!