ഫോട്ടോ: ട്വിറ്റർ 
Sports

ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഒന്നാം പോരാട്ടത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനകം. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഒന്നാം പോരാട്ടത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കുന്നത്. 

രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡി കോക്ക് പുറത്ത്. ട്രിസ്റ്റന്‍ സ്റ്റബ്‌സും ഇന്ന് കളിക്കില്ല. ഇരുവര്‍ക്കും പകരം റീസ ഹെന്റിക്‌സും ഹെന്റിച് ക്ലാസനും ടീമില്‍ ഇടംപിടിച്ചു.

ഡല്‍ഹിയില്‍ നടന്ന ആദ്യ ടി20യില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാതെ പോയത് ഇന്ത്യക്ക് ആശങ്കയാണ്. കട്ടക്കില്‍ ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയാവും ഋഷഭ് പന്തും കൂട്ടരും ലക്ഷ്യമിടുക. 

ഡെത്ത് ബൗളിങ് ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഭുവി, ഹര്‍ഷല്‍ പട്ടേല്‍ എന്നീ ഡെത്ത് ബൗളര്‍മാര്‍ ഉണ്ടായിട്ടും റണ്‍ ഒഴുക്ക് തടയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. 

ഋഷഭ് പന്തിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ നിര്‍ണായകമാവും. ആദ്യ ടി20യില്‍ ചഹലിന് ഓവര്‍ നല്‍കിയ വിധവും ക്വാട്ട പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കട്ടക്കിലേത് സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ്. റണ്‍ ഉയര്‍ത്താന്‍ ഇവിടെ പ്രയാസപ്പെടും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്