Smriti Mandhana, Shafali Verma, India Women vs Zimbabwe Women 2nd T20I x
Sports

8.5 ഓവറില്‍ 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'

സിംബാബ്‌വെക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റായ്പുര്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റത്തില്‍ തന്നെ പരമ്പര നേട്ടവുമായി സ്മൃതി മന്ധാന. സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തില്‍ 9 വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ വനിതകള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തു. ഇന്ത്യ വെറും 8.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 104 റണ്‍സെടുത്തു വിജയിച്ചു.

25 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 55 റണ്‍സ് വാരി ഷെഫാലി വര്‍മയും ഇത്രയും പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 47 റണ്‍സ് വാരിയ സ്മൃതിയും ചേര്‍ന്നു വെറും 7.5 ഓവറില്‍ 96 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഷെഫാലിയുടെ വിക്കറ്റ് മാത്രമേ ഇന്ത്യക്ക് നഷ്ടമായുള്ളു. കളി അവസാനിക്കുമ്പോള്‍ സ്മൃതിയ്‌ക്കൊപ്പം അനുഷ്‌ക ശര്‍മ (1) പുറത്താകാതെ നിന്നു.

നേരത്തെ നികി പ്രസാദ് ഇന്ത്യക്കായി 2 വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, നന്ദനി ശര്‍മ, ദീപ്തി ശര്‍മ, ശ്രീചരണി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

34 റണ്‍സെടുത്ത ചിപോ മുഗേരി ടിരിപാനോ, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസഫൈന്‍ എന്‍കോമോ എന്നിവര്‍ രണ്ടക്കം കടന്നതാണ് സിംബാബ്‌വെയ്ക്ക് രക്ഷയായത്. മറ്റാരും പൊരുതാന്‍ പോലും നിക്കാതെ അതിവേഗം മടങ്ങി. രണ്ടാം പോരിലും 10 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയെ സമ്മിതിച്ചില്ലെന്നു മാത്രം സിംബാബ്‌വെയ്ക്ക് ആശ്വസിക്കാം.

India Women Thrash Zimbabwe Women By 9 Wickets To Seal Dominant Win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

സ്കൂട്ടർ മറിഞ്ഞു; തെറിച്ചു വീണത് ട്രാക്ടറിന് അടിയിൽ; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഫ്രാന്‍സില്‍ പ്രക്ഷോഭം തീവ്രമാകുന്നു; പ്രസിദ്ധമായ ലിമോസ് ടൗണ്‍ ഹാള്‍ തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്‍

ഹോർട്ടിവൈൻ വിവാദം, നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു