സച്ചിൻ ബേബിക്ക് സെഞ്ച്വറി, ക്രീസിൽ അസ്ഹറുദ്ദീൻ! പൊരുതിക്കയറി കേരളം

രഞ്ജിയിൽ ഒഡിഷയ്ക്കെതിരെ തുടക്കത്തിൽ തകർന്ന കേരളം പിന്നീട് പൊരുതി നിന്നു
Kerala Cricket
Kerala Cricket
Updated on: 
1 min read

തിരുവനന്തപുരം: ഒഡിഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൻ്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റിന് 245 റൺസെന്ന നിലയിൽ. സച്ചിൻ ബേബിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മികവിലാണ് കേരളം തുടക്കത്തിലെ തകർച്ചയിൽ നിന്നു ശക്തമായി തിരിച്ചുവന്നത്. സച്ചിൻ സെഞ്ച്വറി നേടി മടങ്ങിയപ്പോൾ അസ്ഹറുദ്ദീൻ 72 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 18 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അക്കൗണ്ട് തുറക്കാതെ മടങ്ങിയ അഭിഷേക് പി നായരാണ് ആദ്യം പുറത്തായത്. തുടർന്നെത്തിയ ജലജ് സക്സേനയും പൂജ്യത്തിന് മടങ്ങി. 11 റൺസെടുത്ത അഭിഷേക് ജെ നായരുടെ വിക്കറ്റ് കൂടി നഷ്ടമായി തകർച്ചയെ അഭിമുഖീകരിച്ച കേരളത്തെ സച്ചിൻ ബേബിയും ക്യാപ്റ്റൻ വിഷ്ണു വിനോദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. 21 റൺസെടുത്ത വിഷ്ണു വിനോദ് സൗമ്യ രഞ്ജൻ്റെ പന്തിൽ പുറത്തായി. തുടർന്നെത്തിയ സൽമാൻ നിസാർ (21) ബാദൽ ബിസ്വാളിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 101 റൺസെന്ന നിലയിലായിരുന്നു കേരളം.

Kerala Cricket
1 റൺ, ക്ലീൻ ബൗൾഡ്... ​ഗിൽ എന്താണ് കാണിക്കുന്നത്! (വിഡിയോ)

തുടർന്ന് സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ തന്നെ സച്ചിൻ ബേബി തന്റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്റെ പന്തിൽ സിംഗിളെടുത്താണ് സച്ചിൻ തന്റെ 16ാം സെഞ്ച്വറി പൂർത്തിയാക്കിയത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീൻ അമ്പതും തികച്ചു.

ഒടുവിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുൻത്തെ ഓവറിലാണ് സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 11 ബൗണ്ടറികളും ഒരു സിക്സുമടക്കം 112 റൺസെടുത്താണ് സച്ചിൻ മടങ്ങിയത്. കളി നിർത്തുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ 72 റൺസുമായും ആദിത്യ സാർവതെ 3 റൺസുമായും ക്രീസിൽ.

Kerala Cricket
'അഭിഷേകുമായി കല്ല്യാണം, ഗില്ലിനൊപ്പം ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും'!
Kerala Cricket
വയസ് 41, റൺസിൽ 'ചരിത്രമെഴുതി' സിംബാബ്‍വെ 'വെറ്ററൻ പ്രതിഭാസം'!
Summary

At stumps on the first day of their Ranji Trophy match against Odisha, Kerala reached 245 for 6, recovering strongly from an early collapse thanks to solid performances by Sachin Baby and Mohammed Azharuddeen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com