ഫോട്ടോ: ട്വിറ്റർ 
Sports

അര്‍ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മുഹമ്മദ് ഷമി; ഇന്ത്യയുടെ ലീഡ് 250 കടന്നു

അര്‍ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മുഹമ്മദ് ഷമി; ഇന്ത്യയുടെ ലീഡ് 250 കടന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 250 കടന്നു. വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യയ്ക്ക് തുണയായത്. ഒന്‍പതാമനായി ക്രീസിലെത്തിയ ബൗളര്‍ മുഹമ്മദ് ഷമി അര്‍ധ സെഞ്ച്വറി നേടി. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെന്ന നിലയിലാണ്. 

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 364 റണ്‍സെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 391 റണ്‍സാണ് കണ്ടെത്തിയത്. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ലീഡ് 200 കടക്കുമോ എന്ന സംശയമുയര്‍ന്നെങ്കിലും വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യക്ക് തുണയായത്.

67 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി ഷമിയും ഒപ്പം 30 റണ്‍സുമായി കട്ടയ്ക്ക് പിന്തുണച്ച് ജസ്പ്രിത് ബുമ്‌റയുമാണ് ക്രീസില്‍. ഇരുവരുടേയും ബാറ്റിങ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിക്കുന്നതായി. 

അജിന്‍ക്യ രഹാനെ (61), ചേതേശ്വര്‍ പൂജാര (45), ഋഷഭ് പന്ത് (22), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20), രോഹിത് ശര്‍മ (21), ഇഷാന്ത് ശര്‍മ (16), കെഎല്‍ രാഹുല്‍ (അഞ്ച്), രവീന്ദ്ര ജഡേജ (മൂന്ന്) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ നേടി. മൊയീന്‍ അലി രണ്ട് വിക്കറ്റുകളും സാം കറന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT