വിരാട് കോഹ്‌ലി എക്സ്
Sports

'300' അന്താരാഷ്ട്ര ഏകദിനങ്ങള്‍; നാഴികക്കല്ല് താണ്ടാന്‍ കോഹ്‌ലി

ഇന്ത്യ- ന്യൂസിലന്‍ഡ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏകദിന കരിയറിലെ മറ്റൊരു നാഴികക്കല്ല് താണ്ടാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. കരിയരിലെ 300 ഏകദിനത്തിന് കോഹ്‌ലി ഇന്നിറങ്ങും. 36ാം വയസിലാണ് താരം മറ്റൊരു നേട്ടത്തിലേക്ക് എത്തുന്നത്.

ഇന്ന് ചാംപ്യന്‍സ് ട്രോഫിയിൽ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ മുന്നൂറാം ഏകദിന പോരാട്ടമായി മത്സരം മാറും. പാകിസ്ഥാനെതിരായ രണ്ടാം പോരാട്ടം താരത്തിന്റെ 299ാം അന്താരാഷ്ട്ര ഏകദിന പോരാട്ടമായിരുന്നു.

ഈ മത്സരത്തില്‍ കോഹ്‌ലി മോശം ഫോം അവസാനിപ്പിച്ച് കത്തുന്ന ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. സെഞ്ച്വറിയടിച്ചാണ് താരം ഫോം വീണ്ടെടുത്തത്. കരിയറിലെ 51ാം സെഞ്ച്വറിയുമായിരുന്നു ഇത്.

ഏകദിന ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായാണ് കോഹ്‌ലിയെ വിലയിരുത്തപ്പെടുന്നത്. ഏകദിനത്തില്‍ 50 അതിനു മുകളില്‍ സെഞ്ച്വറിയുള്ള ഏക താരവും കോഹ്‌ലി തന്നെ. ഏകദിനത്തില്‍ 14,085 റണ്‍സാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുടെ സമ്പാദ്യം. 14,000 ഏകദിന റണ്‍സുള്ള മൂന്ന് താരങ്ങളില്‍ ഒരാളും കോഹ്‌ലി തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും