Sports

300ന് മുകളില്‍ വിജയ ലക്ഷ്യം, ഇംഗ്ലണ്ട് ജയിക്കും; രണ്ടാം ടെസ്റ്റില്‍ ആതിഥേയരുടെ ജയം സച്ചിന്‍ പ്രവചിച്ചത് പോലെ

സൂര്യകുമാര്‍ യാദവിന്റെ ഈ ട്വീറ്റിന് മറുപടിയായി സച്ചിനെത്തി. താന്‍ പറയുന്നത് ചില സമയത്ത് ശരിയാവാറുണ്ടെന്നായിരുന്നു സച്ചിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാഞ്ചസ്റ്ററില്‍ നടന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരത്തെ പ്രവചിച്ചിരുന്നു. മുംബൈ താരം സൂര്യകുമാര്‍ യാദവാണ് ഇക്കാര്യം വെളിപ്പെടുത്തി എത്തുന്നത്. 

കളിയുടെ അഞ്ചാം ദിനം രാവിലെ സച്ചിനുമായി കളിയെ കുറിച്ച് സംസാരിച്ചപ്പോള്‍, ഇംഗ്ലണ്ട് 300ന് മുകളില്‍ വിജയ ലക്ഷ്യം വെക്കുമെന്നും, അവര്‍ ടെസ്റ്റ് ജയിക്കും. മത്സരത്തില്‍ ജയിക്കണമെങ്കില്‍ വിന്‍ഡിസ് അവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കേണ്ടി വരുമെന്നും സച്ചിന്‍ പറഞ്ഞു, സൂര്യകുമാര്‍ യാദവ് ട്വീറ്റ് ചെയ്തു. 

സൂര്യകുമാര്‍ യാദവിന്റെ ഈ ട്വീറ്റിന് മറുപടിയായി സച്ചിനെത്തി. താന്‍ പറയുന്നത് ചില സമയത്ത് ശരിയാവാറുണ്ടെന്നായിരുന്നു സച്ചിന്റെ മറുപടി. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 312 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസിന് മുന്‍പില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് വിജയ ലക്ഷ്യമായി വെച്ചത്. എന്നാല്‍ 198 റണ്‍സില്‍ നില്‍ക്കെ സന്ദര്‍ശകര്‍ ഓള്‍ ഔട്ടായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT