കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി 
Sports

56 പന്തില്‍ 33 ഡോട്ട് ബോളുകള്‍; ട്വന്റി20യിലെ വേഗം കുറഞ്ഞ അര്‍ധ ശതകം; ഫ്‌ളാറ്റ്‌ പിച്ചില്‍ മാത്രം കളിച്ചാല്‍ പോരെന്ന് ആരാധകര്‍

ട്വന്റി20യിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ ശതകം എന്ന റെക്കോര്‍ഡ് ഇനി കെ എല്‍ രാഹുലിന്റെ പേരില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്വന്റി20യിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ ശതകം എന്ന റെക്കോര്‍ഡ് ഇനി കെ എല്‍ രാഹുലിന്റെ പേരില്‍. കാര്യവട്ടം ട്വന്റി20യില്‍ അര്‍ധ ശതകം നേടി വലിയ അപകടങ്ങളിലേക്ക് വീഴാതെ സൂര്യകുമാറിനൊപ്പം നിന്ന് രാഹുല്‍ ഇന്ത്യയെ ജയത്തിലെത്തിച്ചു. എന്നാല്‍ രാഹുലിന്റെ സ്‌ട്രൈക്ക്‌റേറ്റിനെ ചൊല്ലി ഒരിക്കല്‍ കൂടി വിമര്‍ശനം നിറയുന്നു. 

രാഹിത്, കോഹ്‌ലി എന്നിവരുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും കൈകോര്‍ത്തു. സൂര്യകുമാര്‍ തകര്‍ത്തടിച്ച് സ്‌കോര്‍ ചെയ്യുമ്പോള്‍ മറുവശത്ത് രാഹുല്‍ 56 പന്തില്‍ നിന്നാണ് അര്‍ധ ശതകം തികച്ചത്. 54 പന്തില്‍ നിന്ന് അര്‍ധ ശതകം നേടിയ ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ രാഹുലിന്റെ പേരിലായത്. 

പവര്‍പ്ലേയിലാണ് ഇന്ത്യക്ക് രോഹിത്തിനേയും കോഹ് ലിയേയും നഷ്ടമായത്. പിന്നാലെ മെല്ലെയാണ് പവര്‍പ്ലേയില്‍ ഉള്‍പ്പെടെ രാഹുല്‍ കളിച്ചത്. 56 പന്തുകള്‍ കെ എല്‍ രാഹുല്‍ നേരിട്ടപ്പോള്‍ അതില്‍ 30ല്‍ അധികം ഡോട്ട് ബോളുകളായിരുന്നു. 

ദുഷ്‌കരമായ പിച്ചായിരുന്നു എന്നാണ് മത്സരത്തിന് ശേഷം രാഹുല്‍ പ്രതികരിച്ചത്. ഇതുപോലെ പ്രയാസകരമായ സാഹചര്യങ്ങളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാനായിട്ടില്ല. അതിനാല്‍ ഇവിടെ കണ്ടത് കഠിനാധ്വാനമാണ്. സൂര്യക്ക് അവിടെ അവിശ്വസനീയമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞത് അത്ഭുതപ്പെടുത്തുന്നു. സൂര്യയുടെ ആക്രമണ ശൈലി മറുവശത്ത് സമയം എടുത്ത് കളിക്കാന്‍ തന്നെ തുണച്ചതായും രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT