ജെയ്സൺ ഹോൾഡർ/ ചിത്രം: ട്വിറ്റർ, ഐസിസി 
Sports

വീണ്ടും ഞെട്ടിച്ച് ഹോൾഡർ, നാല് ബോളിൽ നാല് വിക്കറ്റ്; ഇം​ഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് 

ഹോൾഡർ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും പ്ലെയർ ഓഫ് ദി സീരിയസും

സമകാലിക മലയാളം ഡെസ്ക്

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ 17 റൺസ് ജയത്തോ‌ടെ പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. 3-2നാണ് കിറോൺ പൊള്ളാർഡും സംഘവും പരമ്പര നേടിയത്. നാല് ബോളിൽ നാല് വിക്കറ്റ് പിഴുത് പേസർ ജെയ്സൺ ഹോൾഡർ തിളങ്ങി. ഹോൾഡർ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും പ്ലെയർ ഓഫ് ദി സീരിയസും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 179 റൺസ്‌ നേടി. 162 റൺസിൽ ഇംഗ്ലണ്ട് സ്കോർ അവസാനിച്ചു.  വെറും 27 റൺസ്‌ വഴങ്ങി അഞ്ച് വിക്കറ്റുകളാണ് അവസാന മത്സരത്തിൽ ഹോൾഡർ നേടിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യത്തെ വിൻഡീസ് താരമാണ് ഹോൾഡർ. 

ഇംഗ്ലണ്ടിന്  അവസാന ഓവറിൽ ജയിക്കാൻ 20 റൺസ്‌ വേണമെന്നിരിക്കെയാണ് ഹോൾഡർ രണ്ടാം ബോൾ മുതൽ അഞ്ചാം ബോൾ വരെ തുടർച്ചയായി നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ഇം​ഗ്ലണ്ട് താരങ്ങളെല്ലാം പുറത്തായതോടെ ഒരു മത്സരത്തിൽ അറ് വിക്കറ്റ് എന്ന നേട്ടം ഹോൾഡറിന്  അന്യമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT