Sports

4,4,2,6; സെവാഗോ സച്ചിനോ അല്ല, ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന്, അതും ടെസ്റ്റില്‍, വഖാര്‍ യുനീസിനെതിരെ തകര്‍ത്തടിച്ചത് ഇങ്ങനെ

1996ലെ പാകിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലാണ് വഖാര്‍ യുനീസ് ദ്രാവിഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ഏതൊരു ലോകോത്തര ബാറ്റ്‌സ്മാനേയും വിറപ്പിക്കുന്ന ബൗളിങ് നിരയുമായി പാകിസ്ഥാന്‍ കളിക്കുന്ന സമയം. ഈ സമയം പാകിസ്ഥാന്റെ വഖാര്‍ യൂനിസിനെതിരെ ഇന്ത്യയുടെ വന്‍മതില്‍ തുടരെ നേടിയ ബൗണ്ടറികള്‍ ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മയില്‍ നിന്ന് മായാനിടയില്ല.

1996ലെ പാകിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലാണ് വഖാര്‍ യുനീസ് ദ്രാവിഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. വന്‍മതിലായി ഉറച്ച് നിന്ന് പലവട്ടം ഇന്ത്യയെ താങ്ങി നിര്‍ത്തിയ ദ്രാവിഡ് ഇവിടെ പക്ഷേ ആക്രമണകാരിയായി. 1996ല്‍ ഇന്ത്യന്‍ ടീമിലേക്ക് ദ്രാവിഡ് എത്തിയ സമയമായിരുന്നു അതെന്നും ഓര്‍ക്കണം. 

വഖാര്‍ യൂനിസിന്റെ ആ ഓവറില്‍ ദ്രാവിഡ് സ്‌കോര്‍ ചെയ്തത് 5 പന്തില്‍ 19 റണ്‍സ്, 4,4,2,6....അവസാന പന്തില്‍ മുഹമ്മദ് അസ്ഹറുദ്ധീനും യൂനിസിനെതിരെ ബൗണ്ടറി കണ്ടെത്തിയതോടെ ആ ഓവറില്‍ യുനീസ് വഴങ്ങിയത് 23 റണ്‍സ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT