രജത് പടിദാറിനെ പുറത്താക്കിയത് ആഘോഷിക്കുന്ന ഷൊയ്ബ് ബഷീര്‍ പിടിഐ
Sports

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ച് ബഷീര്‍; നാലാം ടെസ്റ്റ് ആവേശകരം

ഗില്‍- ജുറേല്‍ സഖ്യം പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്നു.

പിന്നീട് മത്സരം പുനരാരംഭിച്ചതിനു പിന്നാലെ രണ്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നാല് റണ്‍സെടുത്ത ജഡേജയേയും ഗോള്‍ഡന്‍ ഡക്കായി സര്‍ഫറാസ് ഖാനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും ഷൊയ്ബ് ബഷീറിനാണ്.

നിലവില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍. 27 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 19 റണ്‍സുമായി ധ്രുവ് ജുറേലുമാണ് ക്രീസില്‍. ഇരുവരിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.

192 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍. ഇനി വണ്ടത് 45 റണ്‍സ് കൂടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കളിയില്‍ നിര്‍ണായകമായി. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. നായകന്‍ 5 ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്തു. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 37 റണ്‍സില്‍ മടങ്ങി. പിന്നാലെ വന്ന രജത് പടിദാറിനു തിളങ്ങാനായില്ല. താരം ആറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

യശസ്വിയുടെ വിക്കറ്റ് ജോ റൂട്ടിനാണ്. പിന്നാലെയാണ് രോഹിത് മടങ്ങിയത്. ടോം ഹാര്‍ട്ലിക്കാണ് വിക്കറ്റ്. രജതിനെ ഷൊയ്ബ് ബഷീറാണ് മടക്കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. സ്‌കോര്‍ 84ല്‍ നില്‍ക്കെയാണ് യശസ്വി മടങ്ങിയത്. 99ല്‍ രോഹിതും 100ല്‍ എത്തിയപ്പോള്‍ രജതും പുറത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT