Sports

ഓസീസിന്റെ വരവ് 5 പുതുമുഖ താരങ്ങളുമായി; ഇന്ത്യന്‍ പടയെ വിറപ്പിക്കാന്‍ ശേഷിയുള്ളവര്‍ 

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഫോമില്‍ കളിച്ച വില്‍ പുകോവ്‌സ്‌കി, കാമറോണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 5 അണ്‍ക്യാപ്പ്ഡ് കളിക്കാരാണ് ടീമിലുള്ള

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. മികവ് തെളിയിച്ച് നില്‍ക്കുന്ന അഞ്ച് പുതുമുഖ താരങ്ങളുമായാണ് ആതിഥേയര്‍ എത്തുന്നത്. 

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഫോമില്‍ കളിച്ച വില്‍ പുകോവ്‌സ്‌കി, കാമറോണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 5 അണ്‍ക്യാപ്പ്ഡ് കളിക്കാരാണ് ടീമിലുള്ളത്. തുടരെ രണ്ട് ഇരട്ട സെഞ്ചുറി നേടിയാണ് പുകോവ്‌സ്‌കിയുടെ വരവ്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 55.48 എന്ന ബാറ്റിങ് ശരാശരിയില്‍ 1720 റണ്‍സാണ് പുകോവ്‌സ്‌കിയുടെ സമ്പാദ്യം. ഓസീസ് ബാറ്റിങ്ങിന്റെ കരുത്താവാന്‍ പോവുന്ന താരം എന്ന വിശേഷണം പുകോവ്‌സ്‌കി സ്വന്തമാക്കി കഴിഞ്ഞു. 

റിക്കി പോണ്ടിങ്ങിന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച യുവ ബാറ്റ്‌സ്മാന്‍ എന്ന ഗ്രെഗ് ചാപ്പലിന്റെ വിശേഷണവും നേടിയാണ് കാമറൂണ്‍ ഗ്രീന്‍ എത്തുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 19 മത്സരങ്ങളില്‍ നിന്ന് 1196 റണ്‍സും 30 വിക്കറ്റും ഓള്‍റൗണ്ടറായ ഗ്രീനിന്റെ അക്കൗണ്ടിലുണ്ട്. 

പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ നെസെര്‍, സീന്‍ അബോട്ട്, ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വപ്ടണ്‍ എന്നിവരാണ് അരങ്ങേറ്റം കുറിക്കാന്‍ പോവുന്ന മറ്റ് താരങ്ങള്‍. മിച്ചല്‍ നെസറും, സീന്‍ അബോട്ടും നേരട്ടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോ് ഹസല്‍വുഡ്, പാറ്റ് കമിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം നെസറും സീന്‍ അബോട്ടും ചേരുന്നത് ടീമിന് ശക്തി പകരം. ടീം പെയ്ന്‍ നയിക്കുന്ന ടീമില്‍ പാറ്റ് കമിന്‍സാണ് ഉപനായകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT