ഭുവനേശ്വര്‍ കുമാര്‍/ഫോട്ടോ: എഎഫ്പി 
Sports

പവര്‍പ്ലേയില്‍ 500 ഡോട്ട് ബോളുകള്‍; തുടരെ രണ്ടാം വട്ടവും ബട്ട്‌ലറെ മടക്കി;  ഭുവി മാജിക്‌

ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് കളിയിലും പവര്‍പ്ലേയില്‍ തന്നെ ബട്ട്‌ലറെ ഭുവനേശ്വര്‍ കുമാറിന്റെ സ്വിങ് വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു ജോസ് ബട്ട്‌ലര്‍. എന്നാല്‍ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് കളിയിലും പവര്‍പ്ലേയില്‍ തന്നെ ബട്ട്‌ലറെ ഭുവനേശ്വര്‍ കുമാറിന്റെ സ്വിങ് വീഴ്ത്തി. 

എഡ്ജ്ബാസ്റ്റണ്‍ ട്വന്റി20യില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറിലാണ് ഡ്രൈവ് ചെയ്യാനുള്ള ശ്രമം പാളി ബട്ട്‌ലര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയത്. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും രോഹിത് റിവ്യു എടുക്കുകയും റിപ്ലേകളില്‍ എഡ്ജ് വ്യക്തമാകുകയും ചെയ്തു. 5 പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്താണ് ബട്ട്‌ലര്‍ മടങ്ങിയത്. 

ആദ്യ ട്വന്റി20യില്‍ ആദ്യ പന്തില്‍ ഡക്കായാണ് ബട്ട്‌ലര്‍ മടങ്ങിയത്. ട്വന്റി20യില്‍ ഇത് അഞ്ചാം തവണയാണ് ബട്ട്‌ലര്‍ ഭുവിക്ക് മുന്‍പില്‍ വീഴുന്നത്.ഫോമില്‍ നില്‍ക്കുന്ന ബാറ്ററെ കെട്ടുകെട്ടിച്ചതിനൊപ്പം ട്വന്റി20യില്‍ പവര്‍പ്ലേയില്‍ 500 ഡോട്ട് ബോളുകള്‍ എന്ന റെക്കോര്‍ഡും ഭുവി തന്റെ പേരിലാക്കി. 

പവര്‍പ്ലേയില്‍ 383 വിക്കറ്റുമായി സാമുവല്‍ ബദ്രിയാണ് ഭുവിക്ക് പിന്നിലുള്ളത്. ട്വന്റി20 ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരവുമായി ബട്ട്‌ലര്‍. 14 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു