ഫോട്ടോ: ട്വിറ്റർ 
Sports

ഒരോവറില്‍ 6 സിക്‌സ്; 19 പന്തില്‍ നിന്ന് 83 റണ്‍സ്; ടി10 ലീഗില്‍ 15കാരന്റെ വെടിക്കെട്ട് 

രവി ശാസ്ത്രിയും യുവരാജ് സിങ്ങും ഗിബ്‌സും പൊള്ളാര്‍ഡുമുള്ള ലിസ്റ്റിലേക്ക് ഒരു പതിനഞ്ചുകാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: രവി ശാസ്ത്രിയും യുവരാജ് സിങ്ങും ഗിബ്‌സും പൊള്ളാര്‍ഡുമുള്ള ലിസ്റ്റിലേക്ക് ഒരു പതിനഞ്ചുകാരന്‍. ഒരോവറിലെ ആറ് പന്തും സിക്‌സ് പറത്തി കൃഷ്ണ പാണ്ഡേയാണ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്റെ പേരും എഴുതി ചേര്‍ക്കുന്നത്. 

പോണ്ടിച്ചേരി ടി10 ലീഗിലാണ് കൃഷ്ണ പാണ്ഡേയുടെ തകര്‍പ്പന്‍ ബാറ്റിങ്. റോയല്‍സിന്റെ താരമാണ് കൃഷ്ണ. പാട്രിയോട്‌സിന് എതിരെയാണ് കൃഷ്ണ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. 158 റണ്‍സ് ചെയ്‌സ് ചെയ്യുകയായിരുന്നു റോയല്‍സ്. 

37 റണ്‍സ് ആണ് ഈ ഓവറില്‍ കൃഷ്ണ നേടിയത്

മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ടീം പതറിയെങ്കിലും കൃഷ്ണ കളിയുടെ ഗതി മാറ്റിമറിച്ചു. റോയല്‍സ് ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ നിതേഷ് താക്കൂര്‍ എന്ന ബൗളര്‍ക്ക് എതിരെയാണ് കൃഷ്ണ ആറ് സിക്‌സുകള്‍ പറത്തിയത്. ആദ്യത്തെ അഞ്ച് പന്തും സിക്‌സായി. പിന്നാലെ നിതേഷ് വൈഡ് എറിഞ്ഞു. ഇത് കഴിഞ്ഞ് വന്ന ഡെലിവറിയും കൃഷ്ണ സിക്‌സ് പറത്തി. 

37 റണ്‍സ് ആണ് ഈ ഓവറില്‍ കൃഷ്ണ നേടിയത്. 19 പന്തില്‍ നിന്ന് 83 റണ്‍സോടെയാണ് കൃഷ്ണ ഗ്രൗണ്ട് വിട്ടത്. 12 സിക്‌സും രണ്ട് ഫോറുമാണ് കൃഷ്ണയുടെ ബാറ്റില്‍ നിന്ന് വന്നത്. സ്‌ട്രൈക്ക്‌റേറ്റ് 436.80. എന്നാല്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ കൃഷ്ണയ്ക്ക് കഴിഞ്ഞില്ല. നാല് റണ്‍സ് തോല്‍വിയിലേക്ക് റോയല്‍സ് വീണു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21