Sports

6 വിക്കറ്റും, 11 ഓവറും കയ്യില്‍, ജയിക്കാന്‍ വേണ്ടത് 5 റണ്‍സ് മാത്രം; എന്നിട്ടും ഞെട്ടിക്കുന്ന തോല്‍വി

നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന് നിന്നിടത്ത് നിന്നും 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ അവരുടെ ആറ് വിക്കറ്റുകള്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്

11 ഓവറും അഞ്ച് റണ്‍സ് മാത്രമാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. കയ്യിലുണ്ടായത് അഞ്ച് വിക്കറ്റും. പക്ഷേ മൂന്ന് റണ്‍സിന് അവര്‍ തോറ്റു. അതും 10 പന്ത് നേരിടുന്നതിന് ഇടയില്‍. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ മാര്‍ഷ് കപ്പില്‍ വിക്ടോറിയ-ടാസ്മാനിയ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച തകര്‍ച്ച.

വിക്ടോറിയ ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയ ലക്ഷ്യം മറികടക്കും എന്ന് ടാസ്മാനിയ ഉറപ്പിച്ച് നിന്ന ഘട്ടമായിരുന്നു അത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന് നിന്നിടത്ത് നിന്നും 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ അവരുടെ ആറ് വിക്കറ്റുകള്‍ വീണു. 

40ാം ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ താക്‌സന്‍ കോള്‍മാനും, 41ാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ട്രമെയ്‌നുമാണ് വിക്ടോറിയയെ ജയത്തിലേക്ക് എത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT