റോഡ് സേഫ്റ്റി ലോക സീരീസില്‍ സച്ചിന്റെ ബാറ്റിങ്/വീഡിയോ ദൃശ്യം 
Sports

6,6,4; 'നമ്മള്‍ 1998ല്‍ ആണോ?' തകര്‍പ്പന്‍ ബാറ്റിങ്ങുമായി സച്ചിന്‍; ത്രില്ലടിച്ച് ആരാധകര്‍ 

വീണ്ടും തകര്‍ത്തടിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ് കണാനായതിന്റെ ആവേശത്തിലാണ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 6,6,4, പ്രായം 49ല്‍ നില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 20 പന്തില്‍ നിന്ന് അടിച്ചെടുത്തത് 40 റണ്‍സ്. വീണ്ടും തകര്‍ത്തടിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ് കണാനായതിന്റെ ആവേശത്തിലാണ് ആരാധകര്‍. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലാണ് സച്ചിന്‍ ബൗളര്‍മാരെ പ്രഹരിച്ചത്. 

ഇംഗ്ലണ്ട് ലെജന്‍ഡ്‌സിന് എതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സച്ചിന്‍ സിംഗിളിലൂടെ ആദ്യ റണ്‍സ് നേടി തുടങ്ങി. ക്രിസ് ട്രെംലെറ്റിന്റെ ഓവറിലാണ് തുടരെ രണ്ട് സിക്‌സും ഒരു ഫോറും സച്ചിന്റെ ബാറ്റില്‍ നിന്ന് വന്നത്. ട്രാക്കിന് പുറത്തേക്കിറങ്ങി വന്ന് സച്ചിന്‍ സിക്‌സ് പറത്തിയതോടെ തൊണ്ണൂറുകളിലാണോ നമ്മള്‍ ഇപ്പോള്‍ എന്നാണ് ആരാധകരുടെ ചോദ്യം. ഷാര്‍ജയിലെ സച്ചിന്റെ ഡെസേര്‍ട്ട് സ്‌റ്റോം ഇന്നിങ്‌സ് വീണ്ടും ആരാധകരുടെ ഓര്‍മകളിലേക്ക് എത്തുന്നു. 

15 ഓവറായി ചുരുക്കിയ കളിയില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് ആണ് ഇന്ത്യാ ലെജന്‍ഡ്‌സ് കണ്ടെത്തിയത്. യുവരാജ് സിങ് 15 പന്തില്‍ നിന്ന് 31 റണ്‍സ് നേടി. ചെയ്‌സ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് ലെജന്‍ഡ്‌സിന് 15 ഓവറില്‍ കണ്ടെത്താനായത് 130 റണ്‍സ് മാത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT