റയാന്‍ ബേള്‍/ഫോട്ടോ: എഎഫ്പി 
Sports

6,6,6,4,6; ഒരോവറില്‍ 34 റണ്‍സ് അടിച്ചെടുത്ത് റയാന്‍ ബേള്‍, ബംഗ്ലാദേശിനെ വീഴ്ത്തി സിംബാബ്‌വെക്ക് പരമ്പര

പരമ്പര സമനിലയിലാക്കാന്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 146 റണ്‍സ് ആണ് കണ്ടെത്താനായത്‌

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ബംഗ്ലാദേശിന് എതിരായ ട്വന്റി20 പരമ്പരയില്‍ 2-1ന്റെ ജയം സിംബാബ്‌വെ. പരമ്പരയിലെ അവസാന ട്വന്റി20യില്‍ 10 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. സിംബാബ്‌വെ ഇവിടെ ജയം പിടിച്ചപ്പോള്‍ ഒരോവറില്‍ 34 റണ്‍സ് അടിച്ചെടുത്ത് റയാന്‍ ബേളും ശ്രദ്ധ പിടിക്കുന്നു. 

ബംഗ്ലാദേശ് ബൗളര്‍ നസും അഹ്മദിനെതിരെയാണ് സിംബാബ്വെ ബാറ്റര്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. അഞ്ച് സിക്‌സും ഒരു ഫോറും റയാന്‍ ബേളിന്റെ ബാറ്റില്‍ നിന്ന് പറന്നു. ആദ്യ നാല് പന്തില്‍ സിക്‌സ്. അഞ്ചാം പന്തില്‍ 4, ആറാം പന്തില്‍ സിക്‌സ്. 

28 പന്തില്‍ നിന്ന് 2 ഫോറും ആറ് സിക്‌സും സഹിതം 57 റണ്‍സ് ആണ് റയാന്‍ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 192 റണ്‍സ്. 67-6 എന്ന നിലയില്‍ ടീം തകര്‍ന്ന് നില്‍ക്കുമ്പോഴാണ് റയാന്‍ രക്ഷക്കെത്തിയത്. ലൂക്ക് ജോങ്‌വിക്കൊപ്പം നിന്ന് 79 റണ്‍സും റയാന്‍ കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ നിന്ന് 35 റണ്‍സ് ആണ് ജോങ്‌വി നേടിയത്. 

പരമ്പര സമനിലയിലാക്കാന്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 146 റണ്‍സ് ആണ് കണ്ടെത്താനായത്‌. 39 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന് അഫിഫ് ഹൊസെയ്ന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT