Cristiano Ronaldo x
Sports

ലൈംഗികാതിക്രമം, ടാക്‌സ് വെട്ടിപ്പ്, കണ്ണിറുക്കി കാണിക്കല്‍... വിവാദങ്ങളുടെ കളിത്തോഴന്‍ 'CR 7'!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയര്‍ പിടിച്ചുകുലുക്കിയ 7 വിവാദങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലിസ്ബന്‍: 23 വര്‍ഷം നീണ്ട പോര്‍ച്ചുഗല്‍ ദേശീയ ടീം കരിയറിലുടനീളം മികച്ച ഗോളുകള്‍ നേടുകയും രാജ്യത്തിന്റെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടുകയും വ്യക്തിഗത റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഐതിഹാസിക കരിയറിന് തിരശ്ശീലയിടുന്നത്. രാജ്യത്തിനും ക്ലബുകള്‍ക്കുമായി നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും വിവാദങ്ങള്‍ക്ക് ഒരു കുറവും താരത്തിന്റെ കരിയറിലുണ്ടായിരുന്നില്ല. ഏറ്റവും അവസാനത്തെ വിവാദമാണ് അനുവാദമില്ലാതെ പോര്‍ച്ചുഗല്‍ ടീം ക്യാംപ് വിട്ടത്. പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള ഭിന്നത അടക്കമുള്ള വിവാദങ്ങളും പിന്നാലെ സസ്‌പെന്‍ഷനും മാപ്പ് പറച്ചിലുമൊക്കെയായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വരെ വിവാദങ്ങളും മുറയ്ക്ക് അരങ്ങേറി.

കരിയറില്‍ സിആര്‍ സെവന്റെ പേരില്‍ ഉയര്‍ന്ന ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഏഴ് വിവാദങ്ങള്‍ ഇതാണ്.

* 2026ല്‍, പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാംപില്‍ നിന്നു ആരോടും പറയാതെ പോയി. പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള ഭിന്നതയാണ് പിണങ്ങി പോക്കിന് ആധാരം. സെപ്റ്റംബറില്‍ നോര്‍വെയ്‌ക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ വാം അപ് ചെയ്തിട്ടും ബെഞ്ചിലിരുത്തിയതിന്റെ അമര്‍ഷവും ടീം ക്യാംപ് വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പിന്നാലെ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. 255 യൂറോ പിഴയും ചുമത്തി.

* 2024ല്‍, സൗദി പ്രോ ലീഗ് പോരാട്ടത്തിനിടെ സൗദി ആരാധകര്‍ക്ക് നേരെ താരം അപകീര്‍ത്തികരമായ ആംഗ്യം കാണിച്ചത് വലിയ വിവാദമായി. മെസിയുടെ പേര് വിളിച്ച് കൂവിയ കാണികള്‍ക്കു നേരെയാണ് താരം അന്ന് ആംഗ്യം കാണിച്ചത്. സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്രിസ്റ്റ്യാനോയ്ക്ക് ഒരു മത്സരത്തില്‍ വിലക്കും പഴയും ചുമത്തി.

* 2022ല്‍, പ്രീമിയര്‍ ലീഗിലേക്കുള്ള രണ്ടാം വരവിന് ശേഷം നടന്ന സംഭവം. എവര്‍ട്ടനുമായുള്ള മത്സര ശേഷം ഗ്രൗണ്ടില്‍ നിന്നു മടങ്ങുന്നതിനിടെ എവര്‍ട്ടന്‍ ആരാധകനായ ഒരു യുവാവിന്റെ ഫോണ്‍ ക്രിസ്റ്റ്യാനോ തട്ടിത്തെറിപ്പിച്ചത് വിവാദമായി. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് 2 മത്സരങ്ങളില്‍ വിലക്കും അമ്പതിനായിരം പൗണ്ട് പിഴയും ചുമത്തി.

* 2022ല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നുള്ള രണ്ടാം പടിയിറക്കം വലിയ ചര്‍ച്ചയായി. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജ്‌മെന്റിനേയും അന്നത്തെ കോച്ച് എറിക് ടെന്‍ ഹാഗിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതാണ് ക്ലബിനെ ചൊടിപ്പിച്ചത്. പിന്നാലെ ക്ലബ് ക്രിസ്റ്റ്യാനോയുമായുള്ള കരാര്‍ റദ്ദാക്കി. താരം ടീം വിടുകയും ചെയ്തു.

* 2019ല്‍, റയല്‍ മാഡ്രിഡില്‍ കളിക്കവേ 5.7 മില്ല്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സ്പാനിഷ് കോടതി താരത്തിന് 23 മാസത്തെ തടവുശിക്ഷ വിധിച്ചു. 18.8 മില്ല്യണ്‍ യൂറോ പിഴത്തുക അടച്ചതിനാല്‍ താരം ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

* 2018ല്‍, കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക അതിക്രമ ആരോപണവും താരത്തിന്റെ കരിയറിനെ പിടിച്ചുകുലുക്കി. 2009ല്‍ ലാസ് വേഗാസിലെ ഹോട്ടല്‍ മുറിയില്‍ വച്ച് റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി കാതറിന്‍ മയോര്‍ഗ എന്ന യുവതി രംഗത്തെത്തി. എന്നാല്‍ ആവശ്യത്തിനു തെളിവുകള്‍ ഇല്ലാത്തതിനാല്‍ ക്രിമിനല്‍ കേസില്‍ നിന്നു റൊണാള്‍ഡോ ഒഴിവാക്കപ്പെട്ടു. പിന്നീട് എതിര്‍ കക്ഷിയുടെ വക്കീലിന്റെ നിയമവിരുദ്ധ ഇടപെടലുകള്‍ കാരണം സിവില്‍ കേസ് കോടതി തള്ളുകയും ചെയ്തു.

* 2006ല്‍, ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വെയ്ന്‍ റൂണിക്ക് റെഡ് കാര്‍ഡ് കിട്ടിയതിനു പിന്നാലെ പോര്‍ച്ചുഗല്‍ ബഞ്ചിനു നേരെ നോക്കി ക്രിസ്റ്റ്യാനോ കണ്ണിറുക്കി കാണിച്ചത് ഇംഗ്ലണ്ട് ആരാധകരുടെ വന്‍ രോഷത്തിന് കാരണമായി. പിന്നീട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്ന്‍ റൂണിയും ഒരുമിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ദീര്‍ഘനാള്‍ ഒന്നിച്ച് കളിക്കുകയും ചെയ്തു എന്നതാണ് ഇതിലെ മറ്റൊരു രസകരമായ വസ്തുത.

Cristiano Ronaldo's glittering 23-year international career with Portugal has been defined by extraordinary goalscoring feats, major trophies and a collection of individual records. But alongside the success, the five-time Ballon d'Or winner has also found himself at the centre of several controversies, both on and off the pitch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

ആ പാവപ്പെട്ട മനുഷ്യന്‍ എന്തു തെറ്റു ചെയ്തു?, കുട്ടികളുടെ കുറ്റകൃത്യം സംരക്ഷിക്കുന്ന രീതി ശരിയല്ല : രമേശ് ചെന്നിത്തല

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

ബൂട്ടഴിച്ച് CR-7, മിനി കൂപ്പറിന്റെ വേഗം '162 കിലോമീറ്റര്‍', ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

99, 400, 125, 175... ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ്!