നിക്കോളാസ് പൂരന്‍/വീഡിയോ ദൃശ്യം 
Sports

26 പന്തില്‍ 89, നിക്കോളാസ് പൂരന്റെ ബാറ്റില്‍ നിന്ന് പറന്നത് 12 കൂറ്റന്‍സിക്‌സ്(വിഡിയോ)

ഐപിഎല്ലിലും, ബിബിഎല്ലിലും തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്ത നിക്കോളാസ് പൂരന്‍ അബുദാബി ടി10 ലീഗിലേക്ക് എത്തിയപ്പോഴും തകര്‍ത്തു കളിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പിഎല്ലിലും, ബിബിഎല്ലിലും തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്ത നിക്കോളാസ് പൂരന്‍ അബുദാബി ടി10 ലീഗിലേക്ക് എത്തിയപ്പോഴും തകര്‍ത്തു കളിക്കുകയാണ്. ബംഗ്ലാ ടൈഗേഴ്‌സിന് എതിരായ കളിയില്‍ 26 പന്തില്‍ നിന്ന് 89 റണ്‍സ് ആണ് പൂരന്‍ അടിച്ചെടുത്തത്. അവിടെ പറത്തിയത് 12 സിക്‌സും. 

89 റണ്‍സ് എടുത്തപ്പോള്‍ അതില്‍ 80.89 ശതമാനം റണ്‍സും വന്നത് സിക്‌സുകളില്‍ നിന്ന്. മൂന്ന് ഫോറും ആ കൂട്ടത്തിലുണ്ടായി. 342.31 എന്ന സ്‌ട്രൈക്ക്‌റേറ്റിലാണ് പൂരന്‍ കളി അവസാനിപ്പിച്ച് മടങ്ങിയത്. 

പിന്നാലെ പൂരന്റെ 12 സിക്‌സുകളുടേയും വീഡിയോയുമായി ടി10 ലീഗ് എത്തി. പൂരന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ 10 ഓവറില്‍ 162 റണ്‍സ് ആണ് നോര്‍ത്തേണ്‍ വാരിയേഴ്‌സ് അടിച്ചെടുത്തത്. ബംഗ്ലാ ടൈഗേഴ്‌സിന് 30 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു, 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT