Sports

95 മീറ്റര്‍ പറന്ന് രോഹിത്തിന്റെ സിക്‌സ്, ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് പൊട്ടിച്ച് ഹിറ്റ്മാന്‍

95 മീറ്ററാണ് രോഹിത്തിന്റെ സിക്‌സ് പറന്നത്. തന്റെ കൂറ്റന്‍ സിക്‌സ് രോഹിത് ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് പരിശീലനത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കി കഴിഞ്ഞു. ഓടിക്കൊണ്ടിരുന്ന ബസിലാണ് രോഹിത്തിന്റെ സിക്‌സ് വന്നിടിച്ചത്. 

മുംബൈ ഇന്ത്യന്‍സ് ആണ് രോഹിത്തിന്റെ കൂറ്റന്‍ സിക്‌സിന്റെ വീഡിയോയുമായി വരുന്നത്. ബാറ്റ്‌സ്മാന്‍ സിക്‌സ് അടിക്കും, ലെജന്‍ഡ്‌സ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് എത്തിക്കും, ഹിറ്റ്മാനാവാട്ടെ സിക്‌സ് അടിച്ച് സ്റ്റേഡിയത്തിന് പുറത്തെത്തിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൊള്ളിക്കും എന്നാണ് മുംബൈ വീഡിയോ പങ്കുവെച്ച് പറയുന്നത്. 

95 മീറ്ററാണ് രോഹിത്തിന്റെ സിക്‌സ് പറന്നത്. തന്റെ കൂറ്റന്‍ സിക്‌സ് രോഹിത് ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. പന്ത് കൊണ്ട് ബസിന്റെ വിന്‍ഡോ പൊട്ടിയതായാണ് മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ട് സ്റ്റാഫില് ലഭിച്ച വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!