സഞ്ജു 
Sports

സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയെന്ന് ആരാധകര്‍, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ജയം മലയാളി താരം സഞ്ജു സാംസണിന്റെ മികച്ച ഇന്നിങ്‌സിന്റെ കൂടി കരുത്തിലായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത താരം മത്സരത്തിലെ താരവുമായി. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തിന് മുന്‍പ് ഒരു പെണ്‍കുട്ടി സഞ്ജുവിന് മുന്നില്‍ നിന്ന് പ്രാര്‍ഥിക്കുന്നതാണ് ചിത്രമാണിത്.

മത്സരത്തിന് മുന്‍പായി ദേശീയ ഗാനം ആലപിക്കുന്ന സമയത്തെ ചിത്രവും വിഡിയോയുമാണ് പ്രചരിക്കുന്നത്. സഞ്ജുവുള്‍പ്പെടെ ഇന്ത്യന്‍ താരങ്ങളെല്ലാം മൈതാനത്ത് നിരനിരയായി നിന്നു. ആ സമയം സഞ്ജുവിന്റെ കൂടെ വന്ന കുട്ടി കൈകൂപ്പി പ്രാര്‍ഥിക്കുകയായിരുന്നു.

ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. മത്സരത്തില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം കൂടി പുറത്തെടുത്തതോടെ ഈ ചിത്രങ്ങള്‍ വ്യാപകമായി വൈറലാകുകയായിരുന്നു. ഇന്റര്‍നെറ്റില്‍ ഇന്ന് കാണാവുന്ന ഏറ്റവും മനോഹരമായ ചിത്രമെന്നും ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണിതെന്നും കമന്റുകള്‍ വന്നു.

മത്സരത്തില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ ഫോറും സിക്‌സും നേടിയാണ് സഞ്ജു തുടങ്ങിയത്. ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് മിഡ് ഓണില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കൈവിട്ടു. ആ സമയം താരത്തിന്റെ വ്യക്തിഗത സ്‌കോര്‍ 15-ലെത്തിയിരുന്നതേയുള്ളൂ. പിന്നീട് സഞ്ജു പിഴവൊന്നും വരുത്തിയില്ല. ഏഴ് സിക്സും എട്ട് ഫോറും നേടിയ താരം 42 പന്തില്‍ നിന്ന് 89 റണ്‍സെടുത്താണ് പുറത്തായത്.

A photo of a young girl praying for cricketer Sanju Samson has gone viral online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം