ഫോട്ടോ: ട്വിറ്റർ 
Sports

ലതാ മങ്കേഷ്‌കറിനായി ഒരു ടിക്കറ്റ് എന്നും മാറ്റിവെച്ചു, അന്ന് 20 ലക്ഷം രൂപ നേടിത്തന്നതിന്റെ ഓര്‍മയില്‍

രാജ്യം കണ്ട എക്കാലത്തേയും മികച്ച സംഗീത പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടുത്ത ആരാധികയുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാനമ്പാടിയുടെ വിടവാങ്ങലില്‍ കണ്ണീരണിയുകയാണ് രാജ്യം. രാജ്യം കണ്ട എക്കാലത്തേയും മികച്ച സംഗീത പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടുത്ത ആരാധികയുമായിരുന്നു. ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ കുറിച്ച് എന്നും സംസാരിച്ചിരുന്ന ലതാ മങ്കേഷ്‌കര്‍ 1983ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോകള്‍ക്കുള്ള പാരിതോഷിക തുക സ്വരൂപിക്കാനും മുന്‍പില്‍ നിന്നു. 

1983 ലോകകപ്പ് ഫൈനലില്‍ വിന്‍ഡിസിനെ തോല്‍പ്പിച്ച് കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമിനെ ബിസിസിഐക്ക് അനുമോദിക്കണമായിരുന്നു. എന്നാല്‍ അതിനുള്ള പണം അന്ന് ബിസിസിഐയുടെ പക്കലുണ്ടായില്ല. ഇതോടെയാണ് ലതാ മങ്കേഷ്‌കറുടെ അടുത്തേക്ക് അന്നത്തെ ബിസിസിഐ അംഗമായ രാജ് സിങ് എത്തുന്നത്. 

ഇന്ത്യന്‍ ടീമിന് അനുമോദിക്കുന്നതിനായി പണം സ്വരൂപിക്കാന്‍ വേണ്ടി ഡല്‍ഹിയില്‍ ലതാ മങ്കേഷ്‌കറുടെ സംഗീത പരിപാടി സംഘടിപ്പിക്കാം എന്ന ആശയമാണ് രാജ് സിങ് അന്ന് മുന്‍പോട്ട് വെച്ചത്. 

ഓഗസ്റ്റ് 17ന് ഞാന്‍ ഡല്‍ഹിയില്‍ എത്തി ഒരു സ്‌പെഷ്യല്‍ ഷോ നടത്തി

ഇതിനെ കുറിച്ച് ലതാ മങ്കേഷ്‌കറും പലപ്പോഴായി പറഞ്ഞിരുന്നു. ഞാന്‍ ഉറപ്പായും ചെയ്യാം എന്നാണ് താന്‍ അന്ന് മറുപടി നല്‍കിയത്. ഓഗസ്റ്റ് 17ന് ഞാന്‍ ഡല്‍ഹിയില്‍ എത്തി ഒരു സ്‌പെഷ്യല്‍ ഷോ നടത്തി. രാഞ്ജീവ് ഗാന്ധിയും ആ പരിപാടിക്കായി എത്തി, ലതാ മങ്കേഷ്‌കര്‍ അഭിമുഖങ്ങളില്‍ ഒന്നില്‍ പറഞ്ഞു. 

5000 രൂപയില്‍ പാരിതോഷികം 2 ലക്ഷം രൂപയായി

20 ലക്ഷം രൂപയാണ് ഈ സംഗീത പരിപാടിയിലൂടെ ലഭിച്ചത്. ലോകകപ്പ് ജയിച്ച ഇന്ത്യന്‍ സംഘത്തിലെ ഓരോ കളിക്കാരനും ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു. 5000 രൂപയില്‍ നിന്നാണ് ഇന്ത്യന്‍ ടീമിന്റെ പാരിതോഷികം 2 ലക്ഷം രൂപയായി ലതാ മങ്കേഷ്‌കറിന്റെ സഹായത്തോടെ ഉയര്‍ന്നത്. പ്രതിഫലമായി ലതാ മങ്കേഷ്‌കര്‍ ഇവിടെ പണം സ്വീകരിക്കാനും തയ്യാറായില്ല. 

സച്ചിനായിരുന്നു ലതാ മങ്കേഷ്‌കറുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം. എല്ലാ കളിക്കാരും നല്ലതാണ്. പക്ഷേ സച്ചിനാണ് എന്റെ ഫേവറിറ്റ്. ദ്രാവിഡും മികച്ച് നില്‍ക്കുന്നു. എന്നാല്‍ ഏറ്റവും ഇഷ്ടം സച്ചിനെയാണ്, അതില്‍ ഒരു സംശയവും ഇല്ല. എല്ലാവര്‍ക്കും സച്ചിനെയാണ് ഇഷ്ടം, പിന്നെ ഞാന്‍ മാത്രം എന്തിന് മാറി നില്‍ക്കണം എന്നായിരുന്നു ലതാ മങ്കേഷ്‌കറുടെ ചോദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

'സഞ്ജു ലോകകപ്പ് വാങ്ങുന്നത് കാണാന്‍ കഴിഞ്ഞത്, കുടുംബ വിളക്ക് കാണാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണമായതുകൊണ്ട്; പ്രചാരണം നടത്തുന്നതിന് തടസം എന്ത്?'

ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT