ഡിവില്ല്യേഴ്സ്, കോഹ്ലി ട്വിറ്റര്‍
Sports

'തെറ്റുപറ്റി, ക്ഷമിക്കണം'- കോഹ്‌ലിയോടും അനുഷ്കയോടും ഡിവില്ല്യേഴ്‌സ്

'സ്ഥിരീകരിക്കാത്ത കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവെച്ചതില്‍ ക്ഷമാപണം നടത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സ്. തെറ്റു സംഭവിച്ചതായി താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ക്ഷമാപണം നടത്തി രംഗത്തെത്തിയത്.

യുട്യൂബ് ചാനല്‍ വഴി തന്നെയാണ് താരത്തിന്റെ ക്ഷമ പറച്ചില്‍. കോഹ്‌ലിയുടെ സ്വകാര്യത മാനിക്കണമെന്നും ഡിവില്ല്യേഴ്‌സ് ആരാധകരോട് അഭ്യര്‍ഥിച്ചു.

'എന്റെ മുന്‍ ഷോയില്‍ എനിക്കൊരു തെറ്റു സംഭവിച്ചു. സ്ഥിരീകരിക്കാത്ത കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. അക്കാര്യത്തില്‍ ഞാന്‍ കോഹ്‌ലിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു. കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. കോഹ്‌ലിയുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നു ആരാധകരോടു അഭ്യര്‍ഥിക്കുന്നു'- ഡിവില്ല്യേഴ്‌സ് വ്യക്തമാക്കി.

വിരാട് കോഹ്‌ലിയും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ താരം വിട്ടുനില്‍ക്കുന്നത് എന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഡിവില്ല്യേഴ്‌സിന്റെ വെളിപ്പെടുത്തല്‍. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു കോഹ്‌ലിയുടെ വ്യക്തിപരമായ കാര്യത്തില്‍ ഡിവില്ല്യേഴ്‌സ് അഭിപ്രായം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT