Abhishek Sharma  ഫയൽ
Sports

നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ്

പേസര്‍ മുഹമ്മദ് സിറാജിന്റെ പേരെഴുതിയ ജഴ്‌സി ധരിച്ചായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കാനിറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പേസര്‍ മുഹമ്മദ് സിറാജിന്റെ പേരെഴുതിയ ജഴ്‌സി ധരിച്ചായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കാനിറങ്ങിയത്. പ്രകടനത്തില്‍ മാറ്റം ഉണ്ടായാലോ എന്ന് കരുതിയാണ് ജഴ്‌സിയില്‍ താരം ഭാഗ്യപരീക്ഷണം നടത്തിയത്. എന്നാല്‍ താരത്തിന്റെ പ്രകടനത്തില്‍ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല. കഴിഞ്ഞ മത്സരത്തിലെ പോലെ പൂജ്യത്തിനാണ് അഭിഷേക് ശര്‍മ പുറത്തായത്.

ഇതോടെ ടി20 ലോകകപ്പില്‍ കൂടുതല്‍ 'ഡക്കുകളെന്ന' നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇന്ത്യന്‍ താരങ്ങളില്‍ അഭിഷേക് ശര്‍മ ആശിഷ് നെഹ്‌റയ്‌ക്കൊപ്പമെത്തി. ബോളറായ നെഹ്‌റയും മുന്‍പ് മൂന്നു തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്. ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്.

അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്നു പന്തുകള്‍ നേരിട്ട അഭിഷേക് റണ്ണൊന്നും നേടാതെ പുറത്തായി. ആര്യന്‍ ദത്തിന്റെ പന്തില്‍ അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. യുഎസിനും പാക്കിസ്ഥാനുമെതിരായ മത്സരങ്ങളിലും അഭിഷേക് പൂജ്യത്തിനു പുറത്തായിരുന്നു. നമീബിയയ്‌ക്കെതിരെ താരം കളിച്ചിരുന്നില്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ്, ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്.

Abhishek in Siraj's jersey to ward off bad luck, out on the third ball; shared a record with Nehra for a duck

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജീവ്, മുരളീധരന്‍, സുരേന്ദ്രന്‍, ശോഭ, രമേശ്..., പ്രമുഖരെല്ലാം കളത്തിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

'പെട്ടിക്കട നടത്തുന്നവര്‍ പോലും ഇതിനേക്കാള്‍ മെച്ചമായി കണക്കുകള്‍ സൂക്ഷിക്കും'; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

മാസ്റ്റര്‍ ട്രെയിനര്‍, പരിശീലിപ്പിച്ചത് നൂറിലേറെ യുവാക്കളെ; പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലകന്‍ മൊയ്തീന്‍കുട്ടി അറസ്റ്റില്‍

ചോറ്റാനിക്കര മകം തൊഴല്‍ പത്രിക പ്രകാശനം നിര്‍വഹിച്ച് മമ്മൂട്ടി; തിരുവുത്സവത്തിന് 24 ന് കൊടിയേറും; മകം തൊഴല്‍ മാര്‍ച്ച് 2 ന്

SCROLL FOR NEXT