Abhishek Sharma  pti
Sports

ടി20യില്‍ 'പുതിയ റെക്കോര്‍ഡ്' സ്ഥാപിച്ച് അഭിഷേക് ശര്‍മ!

നേട്ടത്തില്‍ പിന്നിലാക്കിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യദവിനെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹൈദരാബാദ്: അന്താരാഷ്ട്ര ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഒരു കലണ്ടര്‍ വര്‍ഷം കുട്ടി ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന ഫുള്‍ മെമ്പര്‍ രാജ്യങ്ങളിലെ താരമെന്ന റെക്കോര്‍ഡാണ് അഭിഷേക് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യിലാണ് താരം ചരിത്രമെഴുതിയത്.

മത്സരത്തില്‍ ഒരു സിക്‌സ് മാത്രമാണ് അഭിഷേക് പറത്തിയത്. ഈ സിക്‌സോടെയാണ് അഭിഷേക് നേട്ടത്തിലെത്തിയത്. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പേരിലാണ് റെക്കോര്‍ഡുണ്ടായിരുന്നത്. 2022ല്‍ സൂര്യകുമാര്‍ 68 സിക്‌സുകള്‍ പറത്തിയാണ് റെക്കോര്‍ഡിട്ടത്. മത്സരത്തില്‍ 24 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം അഭിഷേക് 29 റണ്‍സെടുത്തു.

2025ല്‍ അഭിഷേക് ഒരു കലണ്ടര്‍ വര്‍ഷം 54 സിക്‌സുകള്‍ പറത്തിയിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ താരമായ ഇഷാന്‍ കിഷന്‍ ഈ വര്‍ഷം നിലവില്‍ 52 സിക്‌സുകളും അടിച്ചിട്ടുണ്ട്.

നേരത്തെ കഴിഞ്ഞ കളിയിലും അഭിഷേക് ഒരു നാഴികക്കല്ല് താണ്ടിയിരുന്നു. അന്താരാഷ്ട്ര ടി20യില്‍ 2000 റണ്‍സെന്ന നേട്ടമാണ് അഭിഷേക് മൂന്നാം പോരില്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാം ഇന്ത്യന്‍ താരമായും അഭിഷേക് മാറി. 4,231 റണ്‍സുമായി രോഹിത് ശര്‍മയാണ് ഒന്നാമത്. 4188 റണ്‍സുമായി വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത്. പിന്നീടുള്ള മൂന്ന് സ്ഥാനങ്ങളില്‍ സൂര്യകുമാര്‍ യാദവിന് 3272 റണ്‍സും ഹര്‍ദിക് പാണ്ഡ്യയ്ക്ക് 2288 റണ്‍സും കെഎല്‍ രാഹുലിന് 2265 റണ്‍സും.

India opener Abhishek Sharma continued his meteoric rise in T20I cricket, shattering another massive world record during the fourth T20I against the West Indies on Wednesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ഉംറ തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യ

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ