അഭിഷേക് ശര്‍മ്മ ഫയൽ
Sports

അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, 20 പന്തില്‍ അര്‍ധ സെഞ്ച്വറി; ഇന്ത്യയ്ക്ക് രണ്ടാം ജയം

അഭിഷേക് 20 പന്തിലാണ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: എമര്‍ജിങ് ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇയെ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ എ ടീം പരാജയപ്പെടുത്തിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 10.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അഭിഷേക് 24 പന്തില്‍ 58 റണ്‍സെടുത്തു പുറത്തായി. നാല് സിക്‌സും ആറ് ഫോറും പറത്തിയ അഭിഷേക് 20 പന്തിലാണ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാക്കിയത്.

ക്യാപ്റ്റന്‍ തിലക് വര്‍മ 21 ഉം പ്രഭ്‌സിമ്രാന്‍ എട്ടും റണ്‍സെടുത്ത് പുറത്തായി. നേഹല്‍ വധേര (6), ആയുഷ് ബദോനി (12) എന്നിവര്‍ പുറത്താകാതെ നിന്നു. രാഹുല്‍ ചോപ്രയുടെ (50) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് യുഎഇ പൊരുതാവുന്ന സ്‌കോര്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ ടീമിനെ ഇന്ത്യ ഏഴു റണ്‍സിന് തോല്‍പ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം