ഫോട്ടോ: ട്വിറ്റർ 
Sports

അബുദാബി ടി10 ലീഗ്; എസ് ശ്രീശാന്ത് ബംഗ്ലാ ടൈഗേഴ്‌സിന്റെ മെന്റര്‍ 

അബുദാബി ടി10 ലീഗില്‍ ബംഗ്ലാ ടൈഗേഴ്‌സിനെ ഷക്കീബ് അല്‍ ഹസന്‍ നയിക്കും. ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് ആണ് ടീമിന്റെ മെന്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബുദാബി ടി10 ലീഗില്‍ ബംഗ്ലാ ടൈഗേഴ്‌സിനെ ഷക്കീബ് അല്‍ ഹസന്‍ നയിക്കും. ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് ആണ് ടീമിന്റെ മെന്റര്‍. ബംഗ്ലാദേശ് മുന്‍ ഓള്‍റൗണ്ടര്‍ അഫ്താബ് അഹ്മദ് ആണ് ആറാം സീസണിലെ ടീമിന്റെ മുഖ്യ പരിശീലകന്‍. 

ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍. നേരത്തേയും ഷക്കീബ് അബുദാബി ടി10 ലീഗിന്റെ ഭാഗമായിരുന്നു. അഞ്ച് മത്സരങ്ങളാണ് കേരള നൈറ്റ്‌സിന് വേണ്ടി ലീഗില്‍ കളിച്ചത്. 

ട്വന്റി20യില്‍ മികച്ച കണക്കുകളാണ് ഷക്കീബ് അല്‍ ഹസന്റെ പേരിലുള്ളത്. 367 മത്സരങ്ങളില്‍ നിന്ന് സ്‌കോര്‍ ചെയ്തത് 5974 റണ്‍സ്. സ്‌ട്രൈക്ക്‌റേറ്റ് 121.59. 6.78 എന്ന ഇക്കണോമിയില്‍ 418 വിക്കറ്റും വീഴ്ത്തി. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പരിശീലക കൂപ്പായത്തിലേക്ക് ശ്രീശാന്ത് എത്തുന്നത് ഇത് ആദ്യം. ഷക്കീബ് അല്‍ ഹസനെ കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഇവിന്‍ ലൂയിസ്, ന്യൂസിലന്‍ഡ് താരം മണ്‍റോ, പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍, ലങ്കന്‍ പേസര്‍ മതിഷ പതിരാണ എന്നിവരും ബംഗ്ലാ ടൈഗേഴ്‌സിനായി കളിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'