ഇന്ത്യ, അഫ്ഗാന്‍ നായകന്‍മാര്‍ എക്സ്
Sports

നിര്‍ണായക സമയത്ത് വിദ്യ മറന്ന് ബാറ്റിങ് നിര, ഇന്ത്യ എ ടീമിനെ 'ഞെട്ടിച്ച്' അഫ്ഗാനിസ്ഥാന്‍ ഫൈനലില്‍!

അട്ടിമറി എമര്‍ജിങ് എഷ്യാ കപ്പ് ടി20 രണ്ടാം സെമിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌ക്കറ്റ്: എമര്‍ജിങ് ഏഷ്യാ കപ്പ് ടി20 പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെ സെമി ഫൈനലില്‍ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ എ ടീം ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു. അഫ്ഗാന് 20 റണ്‍സ് ജയം.

ഒന്നാം സെമിയില്‍ പാകിസ്ഥാന്‍ ഷഹീന്‍സിനെ വീഴ്ത്തി ശ്രീലങ്ക എ ടീം ഫൈനലുറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ എ- ശ്രീലങ്ക എ പോരാട്ടം.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ആറാമനായി എത്തിയ രമണ്‍ദീപ് സിങിന്റെ ശ്രമം ഫലം കണ്ടില്ല. താരം അര്‍ധ സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതി. അവസാനമായി മടങ്ങിയതും രമണ്‍ദീപ് തന്നെ. താരം 34 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സെടുത്തു.

പ്രഭ്‌സിമ്രാന്‍ സിങ് (19), അഭിഷേക് ശര്‍മ (7), ക്യാപ്റ്റന്‍ തിലക് വര്‍മ (16) എന്നിവര്‍ നിരാശപ്പെടുത്തി. നേഹല്‍ വധേര (20) ചെറിയ ശ്രമം നടത്തിയെങ്കിലും അതു അധികം നീണ്ടില്ല. പിന്നീട് 13 പന്തില്‍ 23 റണ്‍സെടുത്തു നിഷാന്ത് സന്ധുവും ശ്രമിച്ചു. അതും വിജയിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മിന്നും തുടക്കമാണ് ഓപ്പണര്‍മാരായ സുബൈദ് അക്ബാരിയും സാദിഖുല്ല അതാലും നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി കളം വാണു. സഖ്യം ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് കളം വിട്ടത്. സഖ്യം 14.1 ഓവറില്‍ 137 റണ്‍സ് ചേര്‍ത്താണ് മടങ്ങിയത്.

52 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം സാദിഖുല്ല 83 റണ്‍സ് വാരി. സുബൈദ് 41 പന്തില്‍ 5 ഫോറും 4 സിക്‌സും പറത്തി 64 റണ്‍സും കണ്ടെത്തി.

മൂന്നാമനായി എത്തിയ കരിം ജാനത്തും തിളങ്ങി. താരം 20 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 41 റണ്‍സ് അടിച്ചുകൂട്ടി സ്‌കോര്‍ 200 കടത്തി. ക്യാപ്റ്റന്‍ ഡാര്‍വിഷ് റസൂലി ഗോള്‍ഡന്‍ ഡക്കായി. മുഹമ്മദ് ഇഷാഖ് 7 പന്തില്‍ 12 റണ്‍സുമായും ഷറഫുദ്ദീന്‍ അഷ്‌റഫ് 1 റണ്ണുമായും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി രസിഖ് സലാം 3 വിക്കറ്റുകള്‍ നേടി. വീണ മറ്റൊരു വിക്കറ്റ് അഖ്വിബ് ഖാനും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ