വിരാട് കോഹ്‌ലി, പെയ്ന്‍/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യക്ക് ടോസ്, ബാറ്റിങ് തെരഞ്ഞെടുത്ത് കോഹ്‌ലി

പിങ്ക് ബോള്‍ ടെസ്റ്റ് ആയതിനാല്‍ സന്ധ്യയാവുമ്പോഴുള്ള സമയം നിര്‍ണായകമായിരിക്കും എന്നും കോഹ് ലി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിങ് ഇലവനെ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

എത്രമാത്രം റണ്‍സ് കണ്ടെത്താനാവുമോ അത് വിലമതിക്കാനാവാത്തതാണ് എന്ന് ടോസ് നേടിയ കോഹ് ലി പറഞ്ഞു. ആതിഥേയര്‍ക്ക് മേല്‍ സമ്മര്‍ദം കൊണ്ടുവരാനാണ് ശ്രമം. പിങ്ക് ബോള്‍ ടെസ്റ്റ് ആയതിനാല്‍ സന്ധ്യയാവുമ്പോഴുള്ള സമയം നിര്‍ണായകമായിരിക്കും എന്നും കോഹ് ലി പറഞ്ഞു.

പരിക്ക് അലട്ടുന്ന ഓസീസ് നിരയില്‍ ബേണ്‍സിനൊപ്പം മാത്യു വേഡ് ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. കാമറൂണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യന്‍ നിരയില്‍ മായങ്കിനൊപ്പം പൃഥ്വി ഷായാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. വിക്കറ്റിന് പിന്നില്‍ പന്തിന് പകരം ഇന്ത്യ സാഹയില്‍ വിശ്വാസം വെച്ചപ്പോള്‍, കെ എല്‍ രാഹുലിനെ ബെഞ്ചിലിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം