ഫോട്ടോ: ട്വിറ്റർ 
Sports

വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം; റിപ്പോര്‍ട്ട്

വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം; റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: രാജ്യം താലിബാന്‍ പിടിച്ചടക്കിയതോടെ ഏതു വിധേനയും അഫ്ഗാനില്‍ നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ യുഎസ് വിമാനത്തില്‍ അള്ളിപ്പിടിച്ച് കയറിയവര്‍ താഴെ വീണ് മരിച്ചത് ലോകം ഞെട്ടലോടെയാണ് കണ്ടത്. വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരുടെ കൂട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ദേശീയ ഫുട്‌ബോള്‍ താരവുമുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയായ അരിയാന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ താരമായ സകി അന്‍വരിയാണ് വീണ് മരിച്ചവരില്‍ ഒരാള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ ബോയിങ് സി17 വിമാനത്തിന് മുകളിലാണ് താരം അള്ളിപ്പിടിച്ച് കയറി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ അത് ദുരന്തമായി മാറുകയായിരുന്നു. താരത്തിന്റെ മരണം ജെനറല്‍ ഡയറക്ടറേറ്റ് ഫോര്‍ സ്‌പോര്‍ട് സ്ഥിരീകരിച്ചിട്ടുണ്ട്.

കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചു കയറിയ ജനങ്ങളില്‍ ചിലരാണ് വിമാനത്തിന്റെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നാണ് പിന്നീട് രണ്ട് പേര്‍ താഴെ വീഴുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT