Afghanistan x
Sports

3 മുന്‍ ലോക ചാംപ്യന്‍മാരെ തള്ളി... അഫ്ഗാന് ഏകദിന റാങ്കിങില്‍ വന്‍ മുന്നേറ്റം!

ഐസിസിയുടെ പുതിയ റാങ്കിങില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ടീം റാങ്കിങില്‍ ചരിത്ര മുന്നേറ്റവുമായി അഫ്ഗാനിസ്ഥാന്‍. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന റാങ്കിങില്‍ അഫ്ഗാന്‍ എത്തി. ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ അവര്‍ ആറാം സ്ഥാനത്ത്. മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളെ പിന്തള്ളിയാണ് അഫ്ഗന്റെ കുതിച്ചുകയറ്റം.

2009ല്‍ ഏകദിന ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ശേഷം അഫ്ഗാന്‍ സ്വന്തമാക്കുന്ന തങ്ങളുടെ ഏറ്റവും മികച്ച റാങ്കിങ് സ്ഥാനമാണിത്. ഇതുവരെ 191 ഏകദിന മത്സരങ്ങളാണ് അഫ്ഗാന്‍ കളിച്ചത്. അതില്‍ 96 മത്സരങ്ങള്‍ അവര്‍ വിജയിച്ചു. മികച്ച വിജയ- പരാജയ അനുപാതവും (1.09) അവര്‍ക്കുണ്ട്. മുന്‍ ലോക ചാംപ്യന്‍മാരായ പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ അട്ടിമറിച്ചതിന്റെ ചരിത്രവും അഫ്ഗാന് പറയാനുണ്ട്.

അയര്‍ലന്‍ഡിനെതിരായ എവേ സീരീസ് 4-0ത്തിനു അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെ സിംബാബ്‌വെ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ മുന്നേറ്റവും റാങ്കിങില്‍ പ്രതിഫലിച്ചു.

ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകളുമാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് 7 മുതല്‍ 10 വരെ റാങ്കിലുള്ളത്.

Afghanistan have reached a historic milestone in international cricket, breaking into the top six of the ICC Men's ODI Team Rankings for the first time and moving ahead of former world champions Sri Lanka, England and the West Indies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

ഡല്‍ഹിയില്‍ ദീപാവലിക്ക് 'ഹരിത പടക്കങ്ങള്‍' പൊട്ടിക്കാം; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് : അന്വേഷണ മേല്‍നോട്ടം അവസാനിപ്പിച്ച് സുപ്രീം കോടതി; വിചാരണ കോടതിക്ക് തുടര്‍നടപടി സ്വീകരിക്കാം

'നവംബറിലാണ് കല്യാണം, അധികം ദിവസങ്ങളില്ല; വരൻ ബോഡി ബിൽഡർ', വിവാഹത്തെക്കുറിച്ച് റിമി ടോമി

വിഷമില്ലാത്ത പാവല്‍ കൈയെത്തും ദൂരത്ത്; ചെറിയ സ്ഥലത്തും മികച്ച വിളവ് നേടാം