ഫോട്ടോ: ട്വിറ്റർ 
Sports

സദ്രാന്റെ തോളിലേറി അഫ്ഗാനിസ്ഥാന്‍; ന്യൂസിലാന്‍ഡിന് സെമി ഫൈനല്‍ 125 റണ്‍സ് അകലെ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ന്യൂസിലാന്‍ഡിന് മുന്‍പില്‍ 125 റണ്‍സ് വിജയ ലക്ഷ്യം വെച്ച് അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. 

ന്യൂസിലാന്‍ഡ് പേസര്‍മാരുടെ മുന്‍പില്‍ വിറച്ചാണ് അഫ്ഗാന്‍ ഇന്നിങ്‌സ് തുടങ്ങിയത്. മൂന്നാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് വീണു. നാല് റണ്‍സ് എടുത്ത ഷഹ്‌സാദിനെ മില്‍നെയുടെ ഡെലിവറിയില്‍ തകര്‍പ്പന്‍ ക്യാച്ചോടെ ഡെവോണ്‍ കോണ്‍വേ മടക്കി. ആറാമത്തെ ഓവറിലേക്ക് അഫ്ഗാന്‍ ഇന്നിങ്‌സ് എത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയിലേക്ക് അഫ്ഗാന്‍ വീണു. 

എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് നജിബുള്ള സദ്രാന്‍ അഫ്ഗാനെ കരകയറ്റി. 48 പന്തില്‍ നിന്ന് 73 റണ്‍സ് ആണ് സദ്രാന്‍ നേടിയത്. ആറ് ഫോറും മൂന്ന് സിക്‌സും സദ്രാന്‍ അടിച്ചു. എന്നാല്‍ സദ്രാന് വേണ്ട പിന്തുണ നല്‍കാന്‍ മറ്റൊരു അഫ്ഗാന്‍ ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. 

ബോള്‍ട്ട് മൂന്ന് വിക്കറ്റും സൗത്തി രണ്ട് വിക്കറ്റും ആദം മില്‍നെയും നീഷാമും സോധിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഫ്ഗാന്‍ ഇന്നിങ്‌സില്‍ മൂന്ന് കളിക്കാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഗുല്‍ബാദിന്‍ നയിബ് 15 റണ്‍സും മുഹമ്മദ് നബി 14 റണ്‍സും എടുത്ത് മടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT