ടീം തോറ്റതന് പിന്നാലെ രാഹുലിനെ ശകാരിക്കുന്ന ഉടമ ഗോയങ്ക  ഫയല്‍
Sports

'ജയിക്കാന്‍ കളിക്കുന്നവര്‍ മാത്രം മതി, സ്വന്തം കാര്യം നോക്കുന്നവര്‍ വേണ്ട'; രാഹുലിനെ പുറത്താക്കിയിട്ടും ടീം ഉടമയുടെ 'കലിപ്പ്'; വിഡിയോ

കെഎല്‍ രാഹുലിനെ നിലനിര്‍ത്താതിരുന്ന ടീം വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരനെ 21 കോടിക്ക് നിലനിര്‍ത്തുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെഎല്‍ രാഹുലിനെ നിലനിര്‍ത്താതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അതിനുപിന്നാലെ താരത്തെ പരിഹസിക്കുന്ന പരാമര്‍ശങ്ങളുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക രംഗത്ത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ജയിക്കാനുള്ള മനോഭാവമുള്ളവരും വ്യക്തപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്തവരും മാത്രം ടീമില്‍ മതിയെന്നായിരുന്നു രാഹുലിനെ ഉന്നമിട്ട് ഗോയങ്കയുടെ പരാമര്‍ശം.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം തോറ്റതിനു പിന്നാലെ ഗോയങ്ക ഗ്രൗണ്ടിലെത്തി രാഹുലിനെ ശാസിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്നത്തെ ദേഷ്യം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ടീമില്‍ നിന്ന് ഒഴിവാക്കിയ ശേഷവും രാഹുലിനെതിരെയുള്ള ഉടമയുടെ പരാമര്‍ശങ്ങള്‍.

കെഎല്‍ രാഹുലിനെ നിലനിര്‍ത്താതിരുന്ന ടീം വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരനെ 21 കോടിക്ക് നിലനിര്‍ത്തുകയും ചെയ്തു. അടുത്ത സീസണില്‍ ടീമിനെ പൂരന്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഇന്ത്യന്‍ താരങ്ങളായ മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, ആയുഷ് ബദോനി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയാണ് നിലനിര്‍ത്തുകയും ചെയ്തു. മായങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് 11 കോടി വീതം, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോനി എന്നിവര്‍ക്ക് 4 കോടി വീതം എന്നിങ്ങനെയാണ് ലഖ്‌നൗ നല്‍കിയത്.

ഇതിനു പിന്നാലെയാണ് ടീം ഉടമയുടെ വിവാദ പരാമര്‍ശങ്ങള്‍. 'ഇത്തവണ താരങ്ങളെ നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ സ്വീകരിച്ച മാനദണ്ഡം വളരെ ലളിതമായിരുന്നു. ജയിക്കാനുള്ള മനോഭാവമുള്ളവര്‍ മാത്രം മതിയെന്നായിരുന്നു തീരുമാനം. മാത്രമല്ല, വ്യക്തിപരമായ നേട്ടങ്ങളും ലക്ഷ്യങ്ങളും ടീമിന്റെ താല്‍പര്യത്തിനായി മാറ്റിവച്ച് കളിക്കുന്നവരെയാണ് ഞങ്ങള്‍ക്കു വേണ്ടത്. ഇതുപ്രകാരമാണ് അഞ്ചു പേരെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.' ഗോയങ്ക പറഞ്ഞു.

നിക്കോളാസ് പുരാനെ 21 കോടി രൂപ നല്‍കി നിലനിര്‍ത്താനുള്ള തീരുമാനമെടുക്കാന്‍ കാര്യമായ ആലോചന പോലും വേണ്ടിവന്നില്ലെന്നും ഗോയങ്ക പറഞ്ഞു. 'ആരെയൊക്കെ നിലനിര്‍ത്തണമെന്ന ചര്‍ച്ചയില്‍ ആദ്യത്തെ താരത്തെ തീരുമാനിക്കാന്‍ രണ്ടു മിനിറ്റിലേറെ നീണ്ട ചര്‍ച്ച പോലും വേണ്ടിവന്നില്ല. അണ്‍ക്യാപ്ഡ് താരങ്ങളില്‍ രണ്ടു പേരെയാണ നിലനിര്‍ത്തുന്നത്. ആയുഷ് ബദോനിയും മൊഹ്‌സിന്‍ ഖാനും. സഹീര്‍ ഖാന്‍, ജസ്റ്റിന്‍ ലാംഗര്‍, ടീമിന്റെ അനലിസ്റ്റ് എന്നിവര്‍ കൂടിയാലോചിച്ചാണ് ആരെയൊക്കെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ ബൗളര്‍മാരെയാണ് ഞങ്ങള്‍ നിലനിര്‍ത്തിയത്' ഗോയങ്ക പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 14 മത്സരങ്ങളില്‍നിന്ന് 520 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. എന്നാല്‍, രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ടീം ഉടമ പ്രകടിപ്പിച്ചത്. 136.13 ആയിരുന്നു രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT