Uma Kashvi x
Sports

12 വയസില്‍ ഡബിള്‍ സെഞ്ച്വറി... വനിതാ ക്രിക്കറ്റിലും 'കൗമാര വൈഭവം'!

വനിതാ പ്രീമിയര്‍ ലീഗ് താര ലേലത്തില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: 14ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി ചരിത്രമെഴുതിയ 15ാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി ലോക റെക്കോര്‍ഡിട്ട വൈഭവ് സൂര്യവംശിയുടെ വഴിയേ വനിതാ ക്രിക്കറ്റിലും ഒരു വണ്ടര്‍ കിഡിന്റെ ഉദയം പ്രതീക്ഷിച്ച് ക്രിക്കറ്റ് ആരാധകര്‍. കൊച്ചിയില്‍ വനിതാ പ്രീമിയര്‍ ലീഗ് താര ലേലം അവസാനിച്ചപ്പോള്‍ ശ്രദ്ധ നേടുന്നത് കാര്‍ണാടകയുടെ ഉമ കഷ്‌വിയാണ്.

വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ലേലത്തിലൂടെ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് പെരുമയും പേറിയാണ് ഉമ കഷ്‌വി വരുന്നത്. താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു. 15 വയസും 202 ദിവസവും പ്രായമുള്ളപ്പോഴാണ് ഉമയുടെ വനിതാ പ്രീമിയര്‍ ലീഗിലേക്കുള്ള വരവ്. ദീയ യാദവ് 16ാം വയസില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

വലം കൈ സ്പിന്നും മധ്യനിരയില്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കാനുള്ള മികച്ച് ബാറ്റിങ് സ്‌കിലുമുള്ള താരമാണ് ഉമ. അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഈ വര്‍ഷം താരം അരങ്ങേറുകയും ചെയ്തിട്ടുണ്ട്.

ഏഴര വയസ് മുതല്‍ ക്രിക്കറ്റ് കളിക്കുന്ന താരം ജൂനിയര്‍ ഇന്റര്‍ സ്‌കൂള്‍ പോരാട്ടത്തില്‍ 12 വയസുള്ളപ്പോള്‍ നേടിയ ഇരട്ട സെഞ്ച്വറിയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 217 റണ്‍സാണ് ഉമ അന്ന് മത്സരത്തില്‍ അടിച്ചെടുത്തത്.

2025-26 വര്‍ഷത്തെ അണ്ടര്‍ 15 ഏകദിന ട്രോഫി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഉമ കഷ്‌വിയാണ്. 172 ആവറേജില്‍ താരം 516 റണ്‍സാണ് അടിച്ചത്. ജനുവരിയില്‍ നടന്ന ഈ പോരാട്ടത്തില്‍ മണിപ്പൂരിനെതിരെ ഉമ കഷ്‌വി വെറും 66 പന്തില്‍ അടിച്ചെടുത്തത് 158 റണ്‍സ്. 23 ഫോറും 7 സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്.

Indian cricket has found another teenage prospect to watch, with Karnataka's Uma Kashvi making history at the Women's Premier League (WPL) 2027 auction in Kochi on October 28

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവർക്കായി സ്കൂബ സംഘത്തിന്റെ തിരച്ചിൽ

വധശ്രമക്കേസ്: മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; യൂട്യൂബർ പൊലീസിൽ കീഴടങ്ങി

'അമ്മയും അച്ഛനും അനിയനും പോയി; ഇനി ആർക്ക് വേണ്ടി ? എന്നെ തെറി വിളിക്കുന്നവരോട് പറയാൻ ഇത്രയേ ഉള്ളൂ'

വോട്ട് കൊള്ളയ്ക്കെതിരെ നവംബർ ഒന്നിന് 'ചലോ ദില്ലി മാർച്ച്': പൊലീസിനെയും ലാത്തികളെയും ഭയക്കേണ്ടെന്ന് രാഹുൽ ഗാന്ധി