വീഡിയോ ദൃശ്യം 
Sports

'വയസ് താത്കാലികമായിരിക്കും പക്ഷേ ഭാര്യയുടെ കൈയിലെ മുട്ടന്‍ വടി അങ്ങനെ അല്ല!'- ചിരിപ്പിക്കും വീഡിയോ പങ്കിട്ട് സെവാഗ്

'വയസ് താത്കാലികമായിരിക്കും പക്ഷേ ഭാര്യയുടെ കൈയിലെ മുട്ടന്‍ വടി അങ്ങനെ അല്ല!'- ചിരിപ്പിക്കും വീഡിയോ പങ്കിട്ട് സെവാഗ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കളിക്കുന്ന കാലത്ത് ബാറ്റ് കൊണ്ട് ആരാധകരെ ആനന്ദിപ്പിച്ച താരമാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദര്‍ സെവാഗ്. വിരമിച്ച ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ രസകരമായ കാര്യങ്ങള്‍ പങ്കു വയ്ക്കുന്നതിലും സെവാഗ് മുന്നിലാണ്. താരം പങ്കിടുന്ന വീഡിയോകളും കുറിപ്പുകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ഒരു ചടങ്ങില്‍ യുവാക്കളടക്കമുള്ളവര്‍ നൃത്തം ചെയ്യുമ്പോള്‍ ഒരു വയോധികന്‍ അവര്‍ക്കൊപ്പം കൂടി ഡാന്‍സ് കളിക്കുന്നതാണ് വീഡിയോ. ഡാന്‍സ് കളിക്കുന്ന ഈ പ്രായമുള്ള ആളുടെ അടുത്തേക്ക് അയാളുടെ ഭാര്യ മുട്ടന്‍ വടിയുമായി എത്തുന്നതോടെ കക്ഷി ഒട്ടും സമയം കളയാതെ അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. 

ഈ വീഡിയോയ്ക്ക് സെവാഗ് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. 'വയസ് താത്കാലികം മാത്രമാണ്. എന്നാല്‍ ഭാര്യയുടെ കൈയിലെ മുട്ടന്‍ വടി ശാശ്വതമാണ്'- എന്നായിരുന്നു വീരുവിന്റെ കുറിപ്പ്. എന്തായാലും വീഡിയോയും അതിന്റെ ക്യാപ്ഷനും വൈറലായി മാറിയിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന