ബാംഗ്ലൂരിന്റെ തിരിച്ചുവരവ് രാജകീയം എക്‌സ്‌
Sports

ഏപ്രില്‍ 25ന് ആര്‍സിബിക്ക് എന്താണ് സംഭവിച്ചത്?, ഈ കണക്കുകള്‍ നോക്കൂ; അവിസ്മരണീയം വിജയക്കുതിപ്പ്

മെയ്മാസത്തില്‍ കളിച്ച മത്സരങ്ങളില്‍ വിജയഭാഗ്യം റോയല്‍ ചാലഞ്ചേഴ്‌സിനെ തുണച്ചപ്പോള്‍ ഒരു തവണ പോലും രാജസ്ഥാനൊപ്പം നിന്നില്ലെന്നതും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മെയ് മാസത്തില്‍ ജയിച്ച ടീമും ജയിക്കാത്ത ടീമുമായാണ് ഇന്നത്തെ ഏറ്റുമുട്ടല്‍.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്ലേ ഓഫ് പ്രവേശനം. ഏപ്രില്‍ 25ന് സണ്‍റൈസേഴ്‌സിനെതിരായ വിജയത്തിന് പിന്നാലെ അസാധ്യമായ തിരിച്ചുവരവാണ് ആര്‍സിബിയുടേത്. ആദ്യ എട്ടുമത്സരങ്ങളില്‍ ഏഴിലും തോറ്റ ബാംഗ്ലൂര്‍ ഏപ്രില്‍ 25ന് ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും വിജയക്കുതിപ്പുമായാണ്‌ അവസാന നാലില്‍ ഇടം ഉറപ്പിച്ചത്. ഇന്ന് രാത്രി ഏഴിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും.

മെയ്മാസത്തില്‍ കളിച്ച മത്സരങ്ങളില്‍ വിജയഭാഗ്യം റോയല്‍ ചാലഞ്ചേഴ്‌സിനെ തുണച്ചപ്പോള്‍ ഒരു തവണ പോലും രാജസ്ഥാനൊപ്പം നിന്നില്ലെന്നതും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മെയ് മാസത്തില്‍ ജയിച്ച ടീമും ജയിക്കാത്ത ടീമുമായാണ് ഇന്നത്തെ ഏറ്റുമുട്ടല്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ഓരോ മത്സരങ്ങള്‍ വിജയിച്ചതിനൊപ്പം നിരവധി റെക്കോര്‍ഡുകള്‍ പഴംകഥയാക്കുകയും ചെയ്തു. ഏപ്രില്‍ 25ന് സണ്‍റൈസേഴ്‌സിനെതിരായ വിജയത്തോടെ ടൂര്‍ണമെന്റിലെ റണ്‍റേറ്റില്‍ വന്‍ കുതിപ്പ് നടത്താനും ആര്‍സിബിക്ക് കഴിഞ്ഞു. സീസണിന്റെ തുടക്കത്തില്‍ സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു ബാറ്റര്‍മാരുടെ പ്രകടനമെങ്കില്‍ അത് മറികടക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യമത്സരങ്ങളില്‍ മധ്യഓവറുകളില്‍ നേടുന്ന റണ്‍റേറ്റ് 8.72 ആയിരുന്നെങ്കില്‍ അത് പിന്നീട് 10.18 ആയി ഉയര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പവര്‍ പ്ലേ ബൗളിങ്ങിലും ആര്‍സിബിയുടെ തിരിച്ചുവരവ് എടുത്തുപറയേണ്ടതാണ്. ഏപ്രില്‍ 25ന് മുന്‍പ് ആര്‍സിബി ഈ ഘട്ടത്തില്‍ ഏഴ് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. എസ്ആര്‍എച്ചിനെതിരായ വിജയത്തിന് ശേഷം പവര്‍ പ്ലേയില്‍ 16 വിക്കറ്റുകളാണ് നേടിയത്. ഇതോടെ പവര്‍ പ്ലേയില്‍ ഏറ്റവും വിക്കറ്റുകള്‍ വീഴ്ത്താനും ആര്‍സിബിക്ക് കഴിഞ്ഞു. ഒപ്പം വിട്ടുകൊടുക്കുന്ന റണ്ണും നല്ല തോതില്‍ നിയന്ത്രിക്കാന്‍ ബൗളര്‍മാര്‍ കണിശത പുലര്‍ത്തി. അദ്യഘട്ടത്തില്‍ ആര്‍സിബിയുടെ പേസര്‍മാര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നെങ്കിലും പിന്നീട് അവര്‍ അത് കഠിനാധ്വാനത്തിലൂടെ മറികടന്നു. ഏപ്രില്‍ 25ന്റെ വിജയത്തിന് ശേഷം കളിയുടെ സമഗ്രമേഖലയിലും വന്‍ കുതിച്ചുചാട്ടമാണ് ആര്‍സിബി നേടിയത്.

ടൂര്‍ണമെന്റിലുടനീളം സണ്‍റൈസേഴ്‌സും കൊല്‍ക്കത്തയും നിര്‍ഭയമായി ബാറ്റ് വീശിയപ്പോള്‍ ആര്‍സിബിയുടെ ബാറ്റിങും എടുത്തുപറയേണ്ടതാണ്.നോക്കൗട്ടില്‍ 2758 റണ്‍സാണ് അവര്‍ നേടിയത്. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ എസ്ആര്‍എച്ചിനെക്കാള്‍ ആറ് റണ്‍സ് മാത്രമാണ് വ്യത്യാസം.

ഫോറും സിക്‌സറുമുള്‍പ്പെടെ ആര്‍സിബി 1,806 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ലീഗ് ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു ടീം നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടാനും ആര്‍സിബിക്ക് കഴിഞ്ഞു.

ഏപ്രില്‍ 25ന് മുന്‍പ് എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി കോഹ് ലി 379 റണ്‍സ് ആണ് നേടിയത്. സട്രൈക്ക് റേറ്റ് 63.16. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടുന്നു. ഏപ്രില്‍ 25 മുതല്‍ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി 182 റണ്‍സ് നേടി. സ്‌ട്രൈക്ക് റേറ്റ്: 182.00. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറി. ഡുപ്ലസി എട്ട് അദ്യ എട്ട് ഇന്നിങ്‌സുകളില്‍ 379 റണ്‍സ് എടുത്തപ്പോള്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 329 റണ്‍സ് എടുത്തു. സ്‌ട്രൈക്ക് റേറ്റ് 150.39ല്‍ നിന്ന് 182 ആയി ഉയര്‍ന്നു. രജിത് പടിദാറിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും വില്‍ ജാക്‌സിന്റെയും ബാറ്റിങ്ങിലും ആവസാന ആറ മത്സരങ്ങളില്‍ ഈ കുതിപ്പ് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT