രസകരമായ സംഭവമാണ് കഴിഞ്ഞ ദിവസം രണ്ട് സ്കോട്ടിഷ് ക്ലബുകൾ മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ ഉണ്ടായത്...ആർട്ടിഫിഷ്യൽ ഇൻജലിജൻസ് കാമറകൾ ഉപയോഗിച്ചാണ് കളി കവർ ചെയ്തത്. എന്നാൽ പന്തിന് പകരം കാമറ ഫോക്കസ് ചെയ്തത് ലൈൻ റഫറിയുടെ തലയെ...
പന്ത് ആണെന്ന് തെറ്റിദ്ധരിച്ച് ലൈൻ റഫറിയുടെ തലയുടെ നീക്കങ്ങൾക്കനുസരിച്ചാണ് എഎൽ കാമറ ചലിച്ചത്. രണ്ട് സ്കോട്ടിഷ് പ്രാദേശിക ക്ലബുകൾ തമ്മിലുള്ള മത്സരത്തിന് ഇടയിലെ രസകരമായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
കളി നടക്കുന്നുണ്ടെന്ന കാര്യം മറന്ന മട്ടാണ് കാമറയുടെ ചലനങ്ങൾ. ഫുൾ ഫോക്കസ് ലൈൻ മൊട്ടത്തലയിലും. കളി സമനിലയിൽ അവസാനിച്ചു. എന്നാൽ എഎൽ കാമറയ്ക്ക് പിണഞ്ഞ അബദ്ധം ആരാധകരിൽ ചിരി പടർത്തി ഇന്റർനെറ്റിൽ പടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates