കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തുടർച്ചയായി രണ്ടാം മത്സരത്തിലും തോറ്റതോടെ വലിയ വിമർശനമാണ് ടീം നേരിടുന്നത്. ടീമിന്റെ പ്രകടനത്തിനൊപ്പം ക്യാപ്റ്റൻ രഹാനെയുടെ വ്യക്തിഗത പ്രകടനവും മോശമാണെന്നാണ് ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. സൺ റൈസേഴ്സിന് എതിരായ മത്സരത്തിൽ 10 പന്തിൽ 8 റൺസ് മാത്രമേ താരത്തിന് സാധിച്ചുള്ളൂ. രഹാനെയുടെ മന്ദഗതിയിലുള്ള ഇന്നിങ്‌സാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പൊട്ടിത്തെറിച്ചാണ് രഹാനെ മറുപടി പറഞ്ഞത്. '' 2023 മുതൽ നോക്കിയാൽ മികച്ച സ്‌ട്രൈക്ക് റേറ്റ് ആണ് എനിക്കുള്ളത്. എന്നെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നവർ മത്സരം കാണുന്നില്ല അല്ലെങ്കിൽ അവർക്ക് പ്രത്യേക അജണ്ടയുണ്ട്. ഞാൻ കളിക്കുന്നത് കാണാൻ ചിലർക്ക് താത്‌പര്യമില്ല. എന്റെ ബാറ്റിങ് കാണാനും അവർക്ക് ഇഷ്ടമല്ല. അതാണ് ഉയരുന്ന വിമശനങ്ങളുടെ പ്രധാനം കാരണം'' രഹാനെ പറഞ്ഞു.
2023ൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി കളിച്ചിരുന്ന സമയത്ത് രഹാനെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ആ സീസണിൽ 172.49 എന്ന സ്‌ട്രൈക്ക് റേറ്റിൽ 326 റൺസ് ആണ് താരം അടിച്ചെടുത്തത്. ഇതോടെ പരമ്പരാഗത ടെസ്റ്റ് ബാറ്റർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരം ടി20 ഫോർമാറ്റിലും തകർത്തടിക്കാൻ കഴിവുള്ള താരമാണെന്ന് തെളിയിച്ചിരുന്നു.
എന്നാൽ, 2024 സീസണിൽ രഹാനെയ്ക്ക് വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 123.47 എന്ന സ്‌ട്രൈക്ക് റേറ്റിൽ 242 റൺസ് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ഇതോടെ ചെന്നൈ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. തുടർന്ന് 2025ൽ കൊൽക്കത്തയിൽ എത്തിയ രഹാനെ ടീമിന്റെ നായക സ്ഥാനത്ത് എത്തി.
2025 സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 390 റൺസ് അടിച്ചെടുത്തിരുന്നു, 147.73 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണ് രഹാനെ സീസൺ അവസാനിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates