ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് 
Sports

ചരിത്ര ജയവുമായി ട്രീസ ജോളി; ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സെമിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത സഖ്യം

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സിലും പുരുഷ സിംഗിള്‍സിലും മെഡലുറപ്പിച്ച് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സിലും പുരുഷ സിംഗിള്‍സിലും മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി-ഹൈദരാബാദ് താരം ഗായത്രി ഗോപീചന്ദ് സഖ്യം സെമി ഫൈനലിലെത്തി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും അവസാന നാലില്‍ ഇടംപിടിച്ചു.

ക്വാര്‍ട്ടറില്‍ രണ്ടാം സീഡായ കൊറിയന്‍ സഖ്യം ലീ സോഹീ-ഷിന്‍ സ്യൂന്‍ചാന്‍ ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ഇരുവരും രണ്ടാം ഗെയിമില്‍ ആവേശപോരാട്ടം പുറത്തെടുത്തു. രണ്ടാം ഗെയിമില്‍ രണ്ടു മാച്ച് പോയിന്റുകളാണ് ഇന്ത്യന്‍ സഖ്യം അതിജീവിച്ചത്. സ്‌കോര്‍: 14-21, 22-20, 21-15.

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡി എന്ന റെക്കോഡ് 19-കാരി ഗായത്രിയും 18-കാരി ട്രീസയും സ്വന്തമാക്കി. ബാഡ്മിന്റണ്‍ താരം ഗോപീചന്ദിന്റെ മകളാണ് ഗായത്രി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'