ജാമിസൺ/ഫോട്ടോ: ഐപിഎൽ, ബിസിസിഐ 
Sports

എല്ലാ ശ്രദ്ധയും ഇന്ത്യക്കെതിരായ ടെസ്റ്റില്‍; ടി20 പരമ്പരയില്‍ നിന്ന് പിന്മാറി ജാമിസണ്‍ 

ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് ജാമിസണ്‍ ട്വന്റി20യില്‍ നിന്ന് പിന്മാറിയത്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് പിന്മാറി കെയില്‍ ജാമിസണ്‍. ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് ജാമിസണ്‍ ട്വന്റി20യില്‍ നിന്ന് പിന്മാറിയത്. 

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയോടെ തുടക്കമാവുന്നത്. കെയ്ന്‍ വില്യംസണും ട്വന്റി20 പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. ടെസ്റ്റില്‍ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് വില്യംസണും പിന്മാറിയത്. 

കെയ്‌നും ജാമിസണും ടി20 പരമ്പര കളിക്കില്ല

നവംബര്‍ 25നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കെയ്‌നും ജാമിസണും ടി20 പരമ്പര കളിക്കില്ലെന്ന് ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കി. അഞ്ച് ദിവസങ്ങളിലായി മൂന്ന് ടി20. അതും പല നഗരങ്ങളിലായി. ഇത് തിരക്കേറിയ സമയമാണെന്നും ഗാരി സ്റ്റെഡ് പറഞ്ഞു. 

ഞായറാഴ്ചയാണ് ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ ന്യൂസിലാന്‍ഡ് നേരിട്ടത്. മൂന്ന് ദിവസത്തെ മാത്രം ഇടവേളയില്‍ ഇന്ത്യക്കെതിരായ മത്സരം ന്യൂസിലാന്‍ഡിന് കളിക്കേണ്ടി വരുന്നു. ലോകകപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡിനെ ഓസ്‌ട്രേലിയ വീഴ്ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT