Amit Mishra  ഫയൽ
Sports

ലെഗ് സ്പിന്നര്‍ അമിത് മിശ്ര വിരമിച്ചു

മുതിര്‍ന്ന ലെഗ് സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ലെഗ് സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 25 വര്‍ഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് ഇതോടെ തിരശീല വീണത്.

ആവര്‍ത്തിച്ചുള്ള പരിക്കുകളും യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനുമാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം എന്ന് അമിത് മിശ്ര പ്രസ്താവനയില്‍ പറഞ്ഞു. 'ക്രിക്കറ്റ് ജീവിതത്തിലെ ഈ 25 വര്‍ഷങ്ങള്‍ അവിസ്മരണീയമായിരുന്നു. ഇക്കാലമത്രയും എന്നോടൊപ്പം ഉണ്ടായിരുന്ന ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, എന്റെ സഹപ്രവര്‍ത്തകര്‍, എന്റെ കുടുംബാംഗങ്ങള്‍ എന്നിവരോട് ഞാന്‍ അഗാധമായ നന്ദിയുള്ളവനാണ്'- മിശ്ര പറഞ്ഞു.

'ഞാന്‍ കളിച്ചപ്പോഴെല്ലാം എനിക്ക് പിന്തുണയും സ്‌നേഹവും നല്‍കി തന്റെ ക്രിക്കറ്റ് ജീവിതം മനോഹരമാക്കിയ ആരാധകര്‍ക്കും നന്ദി. ക്രിക്കറ്റ് എനിക്ക് എണ്ണമറ്റ ഓര്‍മ്മകളും വിലമതിക്കാനാവാത്ത പാഠങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ മൈതാനത്തെ ഓരോ നിമിഷവും ജീവിതകാലം മുഴുവന്‍ ഞാന്‍ വിലമതിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും'- അദ്ദേഹം പറഞ്ഞു.

Amit Mishra announces retirement from all forms of cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT