Anahat Singh  x
Sports

വീണ്ടും വിസ്മയം തീര്‍ത്ത് അനാഹത്; ത്രില്ലര്‍ ജയം, സെമിയില്‍!

സിലിക്കണ്‍ വാലി ഓപ്പണ്‍ പോരാട്ടത്തിന്റെ സെമി ഏഷ്യന്‍ ഗെയിംസ് ഫൈനലിന്റെ ആവര്‍ത്തനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റെഡ്‌വുഡ് സിറ്റി: ഇന്ത്യയുടെ കൗമാര സ്‌ക്വാഷ് സെന്‍സേഷന്‍ അനാഹത് സിങ് തന്റെ സ്വപ്‌നതുല്ല്യ യാത്ര തുടരുന്നു. താരം 2026 പിഎസ്എ സക്വാഷ് ടൂര്‍ പോരാട്ടമായ സിലിക്കണ്‍ വാലി ഓപ്പണിന്റെ സെമിയിലേക്ക് മുന്നേറി. കരിയറില്‍ ആദ്യമായാണ് താരം ഈ പോരാട്ടത്തിന്റെ സെമിയിലെത്തുന്നത്.

8 തവണ ലോക ചാംപ്യനായ ഈജിപ്റ്റ് താരം നൗര്‍ എല്‍ഷെര്‍ബിനിയെ അട്ടിമറിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി വിസ്മയം തീര്‍ത്ത അനാഹത് ക്വാര്‍ട്ടറില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് മത്സരം പിടിച്ചെടുത്ത് അവസാന നാലില്‍ സീറ്റുറപ്പിച്ചത്. 5 സെറ്റ് നീണ്ട ത്രില്ലറില്‍ മറ്റൊരു ഈജിപ്ഷ്യന്‍ താരമായ സല്‍മ ഹനിയെയാണ് അനാഹത് വീഴ്ത്തിയത്.

ക്വാര്‍ട്ടറില്‍ രണ്ട് തവണ പിന്നില്‍ പോയി തിരിച്ചടിച്ചാണ് അനാഹത് മത്സരം വിജയിച്ചത്. ആദ്യ സെറ്റിലും മൂന്നാം സെറ്റിലും അടിതെറ്റിയ താരം അവസാന രണ്ട് സെറ്റുകള്‍ തുടരെ വിജയിച്ചാണ് മത്സരം വരുതിയില്‍ നിര്‍ത്തിയത്. സ്‌കോര്‍: 4-11, 11-8, 4-11, 11-2, 11-5.

ഏഷ്യന്‍ ഗെയിംസ് ഫൈനലിന്റെ ആവര്‍ത്തനമാണ് സിലിക്കണ്‍ വാലി ഓപ്പണ്‍ പോരിലെ സെമി. മലേഷ്യയുടെ ലോക നാലാം നമ്പര്‍ താരം ശിവശങ്കരി സുബ്രഹ്മണ്യം ആണ് അനാഹതിന്റെ എതിരാളി. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശിവശങ്കരിയോടു പരാജയപ്പെട്ടാണ് അനാഹത് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടത്. ആ കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ താരത്തിനു മുന്നില്‍.

Indian squash sensation Anahat Singh continued her giant-killing run at the Silicon Valley Open 2026, producing a remarkable comeback to defeat Egypt's Salma Hany in a five-game thriller and book her maiden semi-final berth at a PSA Gold-level event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത

ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രോ​ഗിക്കും പരിക്ക്

സംസ്ഥാനത്ത് തീവ്രമഴ; ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'30' സിക്‌സുകള്‍, '859' റണ്‍സ്; ഇം​ഗ്ലീഷുകാർ അറിഞ്ഞു... 'സിംഹള വീര്യം'!

സീ കൊച്ചി, സീ കടമക്കുടി; കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാം; സൗര-2 ടൂറിസം ബോട്ട് സര്‍വീസുമായി സര്‍ക്കാര്‍