ഇഷാന്തിന്‍റെ യോര്‍ക്കറില്‍ റസ്സല്‍ ക്ലീന്‍ ബൗള്‍ഡാകുന്നതിനിടെ വീഴുന്നു പിടിഐ
Sports

സൂപ്പര്‍ യോര്‍ക്കറില്‍ സ്റ്റംപ് തെറിച്ചു, നിലത്തും വീണു! വിക്കറ്റെടുത്ത ഇഷാന്തിനു കൈയടിച്ച് റസ്സല്‍ (വീഡിയോ)

വിക്കറ്റെടുത്ത ബൗളര്‍ക്ക് ബാറ്ററുടെ അഭിനന്ദനം

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: വിക്കറ്റെടുത്ത ബൗളറുടെ മികവിനെ പുറത്തായി മടങ്ങുന്ന ബാറ്റര്‍ അഭിനന്ദിക്കുന്നത് ക്രിക്കറ്റ് പിച്ചില്‍ അപൂര്‍വ കാഴ്ചയാണ്. ഇന്നലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തില്‍ അത്തരമൊരു ശ്രദ്ധേയ കാഴ്ചയുണ്ടായി.

തന്റെ വിക്കറ്റെടുത്ത വെറ്ററന്‍ താരം ഇഷാന്ത് ശര്‍മയുടെ ബൗളിങ് മികവിനു കൈയടിച്ചു മടങ്ങിയ വിന്‍ഡീസ് താരം ആന്ദ്രെ റസ്സലിന്റെ പ്രവൃത്തിയാണ് ആരാധകരെ ആകര്‍ഷിച്ചത്. ഇഷാന്തിന്റെ അതി മനോഹരമായ, കണ്ണഞ്ചിപ്പിച്ച യോര്‍ക്കറിലാണ് മിന്നും ഫോമില്‍ ബാറ്റ് വീശിയ റസ്സല്‍ വീണത്. യോര്‍ക്കറില്‍ വിക്കറ്റ് തെറിക്കുക മാത്രമല്ല താരം അതിനിടെ ക്രീസില്‍ വീണും പോയിരുന്നു. എഴുന്നേറ്റ് മടങ്ങുന്നതിനിടെയാണ് ആ ബൗളിങ് മികവിനു മീഡിയം പേസര്‍ കൂടിയായ റസ്സല്‍ മനസറിഞ്ഞു കൈയടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത ബാറ്റിങ് നിരയുടെ അഴിഞ്ഞാട്ടത്തില്‍ ഡല്‍ഹി ബൗളര്‍മാര്‍ മുഴുവന്‍ പതറുന്ന കാഴ്ചയായിരുന്നു ഇന്നലെ വിശാഖപട്ടണത്ത്. കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് കരുത്തായത് ദീര്‍ഘ നാളായി അവരുടെ നെടുംതൂണുകളായി നില്‍ക്കുന്ന വിന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്ന്‍, ആന്ദ്ര റസ്സല്‍ എന്നിവരാണ്.

മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ വന്‍ തല്ല് ഏറ്റുവാങ്ങിയ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ പക്ഷേ രണ്ടാം വരവില്‍ കരുത്തു കാട്ടി. ആദ്യ പന്തില്‍ തന്നെയാണ് മനോഹരമായ യോര്‍ക്കറില്‍ താരം റസ്സലിനെ വീഴ്ത്തിയത്. പന്ത് സ്റ്റംപെടുക്കുമ്പോള്‍ റസ്സല്‍ പിടിവിട്ടു നിലത്തു മലര്‍ന്നടിച്ചു വീഴുന്നുണ്ട്. ഇതേ ഓവറില്‍ രമണ്‍ദീപ് സിങിനേയും ഇഷാന്ത് മടക്കി. 19 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 41 റണ്‍സാണ് റസ്സല്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT