ആന്ദ്രെ ഇനിയെസ്റ്റ  എക്സ്
Sports

വിദ്യാര്‍ഥി ആകും മുന്‍പ് അധ്യാപകനായ ഫുട്‌ബോളര്‍! ഇനിയെസ്റ്റ വിരമിച്ചു...

സ്പാനിഷ് ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റ സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 40ാം വയസിലാണ് ഐതിഹാസികമായ കാല്‍ പന്ത് യാത്രയ്ക്ക് ഇനിയെസ്റ്റ വിരാമമിട്ടത്.

സമകാലിക മലയാളം ഡെസ്ക്

സ്‌പെയിനിന്റെ ലോകകപ്പ് നേട്ടത്തിനും ബാഴ്‌സലോണയുടെ നിരവധി നേട്ടങ്ങള്‍ക്കും വിത്തു പാകിയ നിര്‍ണായക താരമാണ് കളമൊഴിയുന്നത്. മധ്യനിരയുടെ ബുദ്ധി കേന്ദ്രമായി ഒരു കാലത്ത് ഫുട്‌ബോള്‍ മൈതാനത്തു നിറഞ്ഞു നിന്ന താരമാണ് ഇനിയെസ്റ്റ. സ്‌പെയിന്‍, ബാഴ്‌സ ടീമുകളില്‍ ഇനിയെസ്റ്റ- ഷാവി- ബുസ്‌കറ്റ്‌സ് സഖ്യമായിരുന്നു ടിക്കി- ടാക്ക എന്ന വിഖ്യാത പാസിങ് ഗെയിം ആവിഷ്‌കരിച്ചത്.

24 വര്‍ഷങ്ങള്‍

രണ്ട് പതിറ്റാണ്ടു നീണ്ട കരിയറാണ് ഇനിയെസ്റ്റയ്ക്ക്. അന്താരാഷ്ട്ര കരിയറില്‍ നിന്നു 2018ല്‍ വിരമിച്ച താരം പിന്നീട് ക്ലബ് ഫുട്‌ബോളില്‍ കളി തുടരുകയായിരുന്നു.

ബാഴ്‌സലോണയില്‍

2002 മുതല്‍ 2018 വരെ നീണ്ട കരിയറാണ് ബാഴ്‌സയില്‍ ഇനിയേസ്റ്റയ്ക്കുള്ളത്. 674 മത്സരങ്ങള്‍. 57 ഗോളുകള്‍. 135 അസിസ്റ്റുകള്‍.

ക്ലബ് കിരീടങ്ങള്‍

ക്ലബ് കരിയറില്‍ ബാഴ്‌സയ്‌ക്കൊപ്പം അവിസ്മരണീയ നേട്ടങള്‍. 4 ചാംപ്യന്‍സ് ലീഗ്, 3 ക്ലബ് ലോകകപ്പ്, 9 ലാലിഗ, 3 യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, 6 സ്പാനിഷ് കപ്പ്, 7 സ്പാനിഷ് സൂപ്പര്‍ കപ്പ്.

ആ ചരിത്ര ഗോള്‍

സ്‌പെയിനിനെ കന്നി ലോക കിരീടത്തിലേക്ക് നയിച്ച താരമെന്ന ഒരിക്കലും മായാത്ത അനുപമ നേട്ടം ഇനിയെസ്റ്റയ്ക്ക് സ്വന്തമാണ്. ഫൈനലില്‍ എക്‌സ്ട്രാ ടൈമില്‍ ഇനിയെസ്റ്റ നേടിയ ഗോളാണ് നെതര്‍ലന്‍ഡ്‌സിനെതിരെ സ്‌പെയിനിനു ലോക കിരീടം സമ്മാനിച്ചത്. 116ാം മിനിറ്റിലാണ് വിജയം നിര്‍ണയിച്ച ആ ചരിത്ര ഗോളിന്റെ പിറവി.

ലോകകപ്പ്, യൂറോ കപ്പ്

സ്‌പെയിനിന്റെ സുവര്‍ണ സംഘത്തിന്റെ അമരക്കാരില്‍ ഒരാള്‍. 2008ല്‍ യൂറോ കപ്പ്, 2010 ലോകകപ്പ്, 2012 യൂറോ കപ്പ് നേട്ടങ്ങള്‍.

പടിയിറക്കം

2018ല്‍ ബാഴ്‌സലോണയില്‍ നിന്നു പടിയിറങ്ങിയ താരം പിന്നീട് 5 വര്‍ഷം ജപ്പാനിലാണ് കളിച്ചത്. ജാപ്പനിസ് ടീം വിസല്‍ കോബ് ടീമിനായി താരം 5 സീസണുകള്‍ കളിച്ചു. കഴിഞ്ഞ വര്‍ഷം യുഎഇ പ്രൊ ലീഗ് ടീം എമിറെറ്റിസിനായും കളിച്ചു. എമിറെറ്റ്‌സില്‍ നില്‍ക്കെയാണ് വിരമിക്കല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT