ഫോട്ടോ: എഎഫ്പി 
Sports

ഉടന്‍ വിരമിക്കില്ല, അര്‍ജന്റീനക്കായി കളി തുടരാന്‍ ഏയ്ഞ്ചല്‍ ഡി മരിയ 

2024ലെ കോപ്പ അമേരിക്ക കളിക്കാന്‍ അര്‍ജന്റീനക്കൊപ്പം ഡി മരിയ ഉണ്ടാവും എന്ന സാധ്യത തെളിയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് അര്‍ജന്റൈന്‍ വിങ്ങര്‍ ഏയ്ഞ്ചല്‍ ഡി മരിയ പിന്മാറുന്നു. ഖത്തര്‍ ലോകകപ്പോടെ അര്‍ജന്റൈന്‍ ടീമില്‍ നിന്ന് വിരമിക്കും എന്ന് ഏയ്ഞ്ചല്‍ ഡി മരിയ നേരത്തെ പറഞ്ഞിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത് കണക്കിലെടുത്ത് അര്‍ജന്റൈന്‍ ടീമില്‍ തുടര്‍ന്ന് കളിക്കാനാണ് ഡി മരിയയുടെ തീരുമാനം എത്ത് ടിവൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതോടെ 2024ലെ കോപ്പ അമേരിക്ക കളിക്കാന്‍ അര്‍ജന്റീനക്കൊപ്പം ഡി മരിയ ഉണ്ടാവും എന്ന സാധ്യത തെളിയുന്നു. ലോകകപ്പ് ഫൈനലില്‍ ഡി മരിയയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. പിന്നാലെ 36ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ വല കുലുക്കു അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. 

ഒളിംപിക്‌സ് ഫൈനല്‍, കോപ്പ അമേരിക്ക ഫൈനല്‍, ഫൈനലിസിമ എന്നിവയില്‍ ഗോള്‍ നേടുന്ന താരമായി ഡി മരിയ മാറിയിരുന്നു. 129 മത്സരങ്ങളാണ് അര്‍ജന്റീനക്ക് വേണ്ടി താരം കളിച്ചത്. 2008ലായിരുന്നു അരങ്ങേറ്റം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!