'അത്രയും വലിയ നേട്ടമാണ്, വികാരങ്ങളെ നിയന്ത്രിക്കാനാവില്ല'; എമിയെ പിന്തുണച്ച് പരിശീലകന്‍

വിമര്‍ശനങ്ങള്‍ എമിലിയാനോയ്ക്ക് നേരെ ശക്തമാവുമ്പോള്‍ പിന്തുണച്ച് എത്തുകയാണ് ആസ്റ്റണ്‍ വില്ല പരിശീലകന്‍ ഉനായ് എമെറി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയതിന് പിന്നാലെ വന്ന അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ സെലിബ്രേഷന്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ എമിലിയാനോയ്ക്ക് നേരെ ശക്തമാവുമ്പോള്‍ പിന്തുണച്ച് എത്തുകയാണ് ആസ്റ്റണ്‍ വില്ല പരിശീലകന്‍ ഉനായ് എമെറി. 

ഇത്രയും വലിയ അംഗീകാരങ്ങളിലേക്ക് എത്തുമ്പോള്‍ നമുക്ക് വികാരങ്ങളെ നിയന്ത്രിക്കാനാവില്ല. അതിരുവിടുന്ന ആഘോഷങ്ങളെ നിയന്ത്രിക്കാന്‍ ഞാന്‍ എമിലിയാനോയോട് ആവശ്യപ്പെടാം. എമിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ എമിലിയാനോയുടെ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കുമെന്നും ഉനയ് എമെറി പറഞ്ഞു. 

ഗോള്‍ഡന്‍ ഗ്ലൗവ് ഏറ്റുവാങ്ങിയതിന് പിന്നാലെ എമിലിയാനോയില്‍ അശ്ലീല ആംഗ്യം കാണിച്ചതിനെതിരെ ഫിഫ നടപടി എടുക്കണം എന്ന മുറവിളി ശക്തമായി. എന്നാല്‍ അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ക്കെതിരെ ഇതുവരെ നടപടി വന്നിട്ടില്ല. 

ആസ്റ്റണ്‍ വില്ലയുടെ പ്രധാന ഗോള്‍കീപ്പറാണ് എമിലിയാനോ. കിരീട നേട്ടത്തിന് ശേഷം ക്ലബ് ഫുട്‌ബോളിനായി എമിലിയാനോ ലണ്ടനിലേക്ക് തിരികെ എത്തി. ഡിസംബര്‍ 26നാണ് ഇടവേളയ്ക്ക് ശേഷമുള്ള ആസ്റ്റണ്‍ വില്ലയുടെ ആദ്യ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com