രാഹുല്‍ ദ്രാവിഡ്/വീഡിയോ ദൃശ്യം 
Sports

കലി പൂണ്ട് രാഹുല്‍ ദ്രാവിഡ്, ഇതുവരെ കാണാത്ത രൂപം; വൈറലായി വീഡിയോ

വെള്ളിയാഴ്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ നിമിഷ നേരം കൊണ്ട് വൈറലായി

Author : സമകാലിക മലയാളം ഡെസ്ക്

പിഎല്‍ 14ാം സീസണിന്റെ ആരവം ഉയര്‍ന്നപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമായി നിന്നത് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡാണ്. ഇതുവരെ കാണാത്ത രാഹുല്‍ ദ്രാവിഡാണ് ഇത്തവണ ആരാധകരുടെ മുന്‍പിലേക്ക് ഈ പരസ്യത്തിലൂടെ എത്തിയത്. 

ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി നില്‍ക്കെ കലി പൂണ്ട ദ്രാവിഡ് ബാറ്റുമായി മറ്റ് വണ്ടികള്‍ തകര്‍ക്കുന്നതാണ് വീഡിയോ. വെള്ളിയാഴ്ച ഉച്ചയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ നിമിഷ നേരം കൊണ്ട് വൈറലായി. 

ദ്രാവിഡിന്റെ ഇതുവരെ കാണാത്ത രൂപം എന്ന് പറഞ്ഞാണ് വിരാട് കോഹ് ലി വീഡിയോ പങ്കുവെച്ചത്. ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍ എന്നാണ് കലിപ്പില്‍ ദ്രാവിഡ് അലറുന്നത്. ഇതോടെ രാഹുല്‍ ദ്രാവിഡ്, ഇന്ദിരാ നഗര്‍ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി