Aqib Nabi and Prince Yadav Join India Camp as Net Bowlers. 
Sports

മികച്ച ഫോമിലായിട്ടും ടീമിൽ നിന്ന് ഔട്ട്! ഒടുവിൽ, മറ്റൊരു റോൾ അക്വിബ് നബിയെ തേടിയെത്തി

പേസർമാരായി സീനിയർ താരങ്ങളായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ എന്നിവർക്ക് സെലക്ടർമാർ അവസരം നൽകുക ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ച ഒരു താരമായിരുന്നു അക്വിബ് നബി. ജമ്മു കശ്മീരിനായി കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച അക്വിബിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുക ആയിരുന്നു.

പകരം, പേസർമാരായി സീനിയർ താരങ്ങളായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ എന്നിവർക്ക് സെലക്ടർമാർ അവസരം നൽകുക ആയിരുന്നു.

"ഒരു ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ പേസർമാരെ ഉൾപ്പെടുത്താറില്ല. അക്വിബ് നബിയുടെ പേര് അവസാന ഘട്ടം വരെ ഞങ്ങളുടെ പരിഗണയിൽ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ മൂന്ന് പേസർമാർ മതി എന്ന് ഞങ്ങൾ തീരുമാനിക്കുക ആയിരുന്നു'' എന്നാണ് നബിയെ ഒഴിവാക്കിയതിനെക്കുറിച്ച് മുഖ്യ സെക്ടർ അജിത് അഗാർക്കർ പറഞ്ഞത്.

എന്നാൽ, അക്വിബ് നബിയ്ക്ക് ഇന്ത്യൻ ടീമിലേക്ക് ഇപ്പോൾ വിളി വന്നിരിക്കുകയാണ്. ടീമിന്റെ നെറ്റ് ബൗളർ റോൾ ആണ് ഇപ്പോൾ താരത്തെ തേടിയെത്തിയിരിക്കുന്നത്. നബിയ്ക്കൊപ്പം ഇത്തവണത്തെ ഐപിഎൽ സീസണിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച പ്രിൻസ് യാദവിനും ഇന്ത്യൻ താരങ്ങൾക്ക് നേരെ പന്തെറിയാൻ ഉണ്ടാകും.

ഇരുവരും ഉടൻ തന്നെ ടീമിനൊപ്പം ചേരും. നെറ്റ്സിൽ ഇന്ത്യൻ ബാറ്റർമാർക്കതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാൽ നബിക്ക് ഉടൻ തന്നെ ഇന്ത്യൻ ടീമിൽ എത്താം എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ വർഷത്തെ രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് അക്വിബ് നബി. 60 വിക്കറ്റ് വീഴ്ത്തി അക്വിബ് ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Aqib Nabi and Prince Yadav Join India Camp as Net Bowlers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍