ജസ്പ്രീത് ബൂമ്രയുടെ വിവാഹ ചടങ്ങ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

തലപ്പാവണിയാന്‍ സിഖ് ആണോ? ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ബൂമ്രയുടെ ജാതി

ബൂമ്ര സിഖ് ആണോ എന്ന ചോദ്യമാണ് തിങ്കളാഴ്ച ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡില്‍ മുകളിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ ഫോട്ടോ വൈറലായതിന് പിന്നാലെ ആരാധകര്‍ ഇന്റര്‍നെറ്റില്‍ ആരാധകര്‍ തിരഞ്ഞത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ ജാതി. ബൂമ്ര സിഖ് ആണോ എന്ന ചോദ്യമാണ് തിങ്കളാഴ്ച ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡില്‍ മുകളിലെത്തിയത്. 

ജസ്പ്രീത് ബൂമ്ര സിഖ്, ജസ്പ്രീത് ബൂമ്രയുടെ സംസ്ഥാനം, സഞ്ജന ഗണേഷന്‍ കെകെആര്‍, ബൂമ്രയുടെ ജന്മസ്ഥലം എന്നീ സെര്‍ച്ചുകളാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ കിടന്ന് കറങ്ങിയത്. പിങ്ക് നിറത്തിലുള്ള ഷെര്‍വാണിക്കൊപ്പം തലപ്പാവുമായിരുന്നു ബൂമ്രയുടെ വിവാഹ വേശം. തലപ്പാവ് അണിഞ്ഞ് കണ്ടതോടെയാണ് ബൂമ്രയുടെ ജാതി തേടി ആരാധകര്‍ ഗൂഗിളില്‍ എത്തിയത്. 

ഗൂഗിള്‍ ഇന്ത്യ സെര്‍ച്ച് ട്രെന്‍ഡിങ് ലിസ്റ്റ്‌

ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് പൂര്‍ണമായും പഞ്ചാബി രീതിയിലായിരുന്നു വിവാഹം. അഹമ്മദാബാദിലാണ് ബൂമ്ര ജനിച്ചത്. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബമാണ് ഇവരുടേത്. അച്ഛന്റെ മരണശേഷം സ്‌കൂള്‍ ടീച്ചറായ അമ്മയാണ് ബൂമ്രയെ വളര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ