ഫോട്ടോ: ട്വിറ്റർ 
Sports

ബോധമില്ലേ? രോഹിത്തിനെ വാഴ്ത്തി കൈഫിന്റെ ട്വീറ്റ്; വിമര്‍ശനവുമായി ആരാധകര്‍

രോഹിത്തിന് കീഴില്‍ ലോകോത്തര ടീമായി ഇന്ത്യ മാറുകയാണെന്ന കൈഫിന്റെ ട്വീറ്റ് വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത്തിന് കീഴില്‍ ലോകോത്തര ടീമായി ഇന്ത്യ മാറുകയാണെന്ന കൈഫിന്റെ ട്വീറ്റ് വിവാദത്തില്‍. കോഹ് ലി ക്യാപ്റ്റനായിരുന്ന സമയത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് പറയാതെ പറയുന്ന കൈഫിന്റെ പരാമര്‍ശമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

കെഎല്‍, രോഹിത്, വിഹാരി, കോഹ് ലി, പന്ത്, ജഡേജ, അശ്വിന്‍, ബൂമ്ര, ഷമി പിന്നെ 11ല്‍ ഒരുപാട് ഓപ്ഷനുകളും...പെട്ടെന്ന് എല്ലാം ശരിയായത് പോലെ. രോഹിത്തിനും ദ്രാവിഡിനും കീഴില്‍ ലോകത്തെ തോല്‍പ്പിക്കുന്ന ഒരു ടെസ്റ്റ് യൂണിറ്റ് രൂപപ്പെടുകയാണ്...മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചു. 

കോഹ് ലി ക്യാപ്റ്റനായിരുന്ന സമയത്തെ പ്ലേയിങ് ഇലവന്‍ തന്നെയാണ് ഇപ്പോഴും. ഇതില്‍ കോഹ് ലിയുടെ സമയത്ത് ഇന്ത്യ പ്രശ്‌നങ്ങള്‍ നേരിടുകയും രോഹിത് എത്തിയതോടെ പ്രശ്‌നങ്ങളെല്ലാം നീങ്ങുകയും ചെയ്തു എന്ന രീതിയിലാണ് കൈഫിന്റെ ട്വീറ്റ്. 

ശ്രീലങ്കയെ 238 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് കൈഫിന്റെ ട്വീറ്റ് വന്നത്. കോഹ്‌ലി രൂപപ്പെടുത്തിയെടുത്ത ടെസ്റ്റ് ടീമാണ് ഇത് എന്ന് കൈഫിനെ ഓര്‍മപ്പെടുത്തുകയാണ് ആരാധകര്‍ ഇവിടെ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT